representational image
Posted On
date_range Updated On
date_range വിമാന ശുചിമുറിയിൽ ഒളിപ്പിച്ച മൂന്നര കിലോ സ്വർണം പിടികൂടി
നെടുമ്പാശ്ശേരി: വിമാനത്തിന്‍റെ ശുചിമുറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മൂന്നര കിലോ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി. മാലദ്വീപിൽനിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിന്‍റെ ശുചിമുറിയിൽനിന്നാണ് ഡയറക്ടർ ഓഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.ഐ) സ്വർണം പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്നാണ് ഡി.ആർ.ഐ സംഘമെത്തിയത്. മസ്കത്തിൽനിന്ന് മാലി വഴി കൊച്ചിയിലെത്തിയ വിമാനം പിന്നീട് ഹൈദരാബാദിലേക്ക് പോകേണ്ടതായിരുന്നു.മസ്കത്തിൽനിന്ന് എത്തിയ ആരെങ്കിലുമാകാം സ്വർണം കൊണ്ടുവന്നതെന്ന് സംശയിക്കുന്നു.
ഇത് ശുചിമുറിയിൽ ഒളിപ്പിച്ചത് കൊച്ചിയിൽനിന്ന് കയറിയ ആരെങ്കിലും വഴി ഹൈദരാബാദിൽ ഇറക്കാനായിരുന്നിരിക്കാമെന്നാണ് സംശയിക്കുന്നത്. ഹൈദരാബാദിലേക്ക് യാത്ര ചെയ്യാനെത്തിയവർ ഡി.ആർ.ഐയുടെ നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.