Posted On
date_range Updated On
date_range ബാലികയെ പീഡിപ്പിച്ച കേസിൽ 34 വർഷം കഠിനതടവ്
ആറ്റിങ്ങൽ: ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിതാവിന്‍റെ സുഹൃത്തിന് 34 വർഷം കഠിന തടവ്. മംഗലപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആറ്റിങ്ങൽ അതിവേഗകോടതി (പോക്സോ) ജഡ്ജി ടി.പി. പ്രഭാഷ് ലാൽ ആണ് ശിക്ഷ വിധിച്ചത്.
2012 നവംബറിലായിരുന്നു സംഭവം. ഇരയുടെ വീട്ടിലെത്തിയ പ്രതി പിതാവുമായി ചേർന്ന് മദ്യപിച്ചു. പിതാവ് അബോധാവസ്ഥയിലായ സമയം സഹോദരനെ മിഠായി വാങ്ങാൻ കടയിൽ അയച്ച ശേഷം കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എം. മുഹ്സിൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.