Posted On
date_range Updated On
date_range തദ്ദേശ സ്ഥാപനങ്ങൾക്ക് 335 കോടി അനുവദിച്ച് ധനവകുപ്പ്
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്ക് 335 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു. സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളുടെയും പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിനുള്ള ഗ്രാന്റാണ് അനുവദിച്ചത്. പഞ്ചായത്തുകളുടെ ചുമതലയിലുള്ള സാമൂഹികാരോഗ്യ കേന്ദ്രങ്ങൾക്കും കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കുമായി 199 കോടി രൂപയുണ്ട്. അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾക്കായി 136 കോടി രൂപയും ലഭ്യമാക്കി. ഈ സാമ്പത്തിക വർഷം ഇതിനകം 4386 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾക്കായി സർക്കാർ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.