​മണൽ കണ്ണിൽ​ എറിഞ്ഞ്​ കവർച്ച; പെട്രോൾ പമ്പ്​ ജീവനക്കാരനിൽ നിന്ന്​ തട്ടിപ്പറിച്ചത്​ 32,000 രൂപ - സി.സി.ടി.വി ദൃശ്യം

കോഴിക്കോട്: കണ്ണി​ൽ മണലെറിഞ്ഞ്​ പെട്രോൾ പമ്പ്​ ജീവനക്കാരനിൽ നിന്ന്​ പണം തട്ടിപ്പറിച്ചു. കോഴി​ക്കോ​െട്ട, കണ്ണൂർ റോഡിലെ പെട്രോൾ പമ്പിൽ ബുധനാഴ്​ച പുലർച്ചെയാണ്​​ സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര​െൻറ കണ്ണില്‍ മണലെറിഞ്ഞാണ്​ കവര്‍ച്ച നടത്തിയത്​.

ജീവനക്കാര​െൻറ ബാഗിലുണ്ടായിരുന്ന 32000 രൂപ തട്ടിപ്പറിച്ചു. ഇതി​െൻറ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

എണ്ണയടിക്കാനെന്ന വ്യാജേനയാണ് രണ്ടംഗ സംഘം സംഘം ബൈക്കില്‍ എത്തിയത്. ബൈക്ക്​ ഒാടിച്ചിരുന്നയാൾ വാഹനം ഒാഫ്​ ആക്കിയിരുന്നില്ല. പുറകിലിരുന്ന ആൾ​ കസേരയില്‍ ഇരിക്കുകയായിരുന്ന ജീവനക്കാര​െൻറ അടുത്തെത്തി കണ്ണില്‍ മണല്‍ എറിയുകയായിരുന്നു. പിന്നാലെ​, ​ൈകയിലുണ്ടായിരുന്ന ബാഗ് തട്ടിപ്പറിച്ച്​ ബൈക്കിൽ കയറി രക്ഷപ്പെട്ടു. കസേരയെടുത്ത് യുവാവ് വാഹനത്തിന് നേരെ എറിഞ്ഞെങ്കിലും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജീവനക്കാരനില്‍ നിന്ന് മൊഴി എടുക്കുകയും ചെയ്തിട്ടുണ്ട്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.