പാമ്പുകടിയേറ്റ് ഇന്നലെ മാത്രം ആശുപത്രിയിലെത്തിച്ചത് 32 പേരെ; സഹായവുമായി 108 ആംബുലൻസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റവർക്ക് സഹായവുമായി 108 ആംബുലൻസുകൾ. ഇന്നലെമാത്രം 32 പേരെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇതിൽ 23 കേസുകൾ പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിച്ചു. ഒമ്പത് പേരെ പാമ്പ് കടിയേറ്റുവെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് മീഡിയ കോഡിനേറ്റർ അറിയിച്ചു.

കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളിൽ നാലുപേരെ വീതമാണ് പാമ്പ് കടി സ്ഥിരീകരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചത്. കൊല്ലത്ത് മൂന്നുപേർക്കും പത്തനംതിട്ടയിൽ രണ്ടുപേർക്കും എറണാകുളം, പാലക്കാട് ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് കടിയേറ്റത്.

ഇതുകൂടാതെ കൊല്ലം, കോഴിക്കോട് രണ്ടുപേരെ വീതം പാമ്പുകടിയേറ്റുവെന്ന സംശയത്തിൽ ആശുപത്രിയിൽ എത്തിച്ചു. കണ്ണൂർ, മലപ്പുറം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ ഓരോരുത്തരെ വീതവും സംശയാസ്പദ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു.

അതിനിടെ, ഇന്നലെ ര​ണ്ട്​ വ​യോ​ധി​ക​ർ കൂ​ടി മ​രി​ച്ച​തോ​ടെ ഒ​രാ​ഴ്ച​ക്കി​ടെ സം​സ്ഥാ​ന​ത്ത് പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ്​ പ​ട്ടു​വ​ത്ത്​ വീ​ട്ടി​ൽ ന​ഫീ​സ (70), ഇ​ടു​ക്കി കാ​ഞ്ഞാ​ർ സ്വ​ദേ​ശി​നി വി​ശാ​ലാ​ക്ഷി (75) എ​ന്നി​വ​രാ​ണ്​ ഞാ​യ​റാ​ഴ്ച മ​രി​ച്ച​ത്​. വീ​ടി​ന്​ സ​മീ​പം പാ​മ്പു​ക​ടി​യേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ൽ വീ​ണു​കി​ട​ന്ന ന​ഫീ​സ​യെ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ന്‍റി​വെ​നം ന​ൽ​കി വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നെ​ങ്കി​ലും ഞാ​യ​റാ​ഴ്ച രാ​വി​ലെ മ​രി​ച്ചു. ശം​ഖു​വ​ര​യ​നാ​ണ് ക​ടി​ച്ച​തെ​ന്നാ​ണ് സം​ശ​യം.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ടി​ന്​ സ​മീ​പ​മാ​ണ് നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു വി​ശാ​ലാ​ക്ഷി​ക്ക്​ പാ​മ്പു​ക​ടി​യേ​റ്റ​ത്. തൃ​ശൂ​രി​ലെ അ​ൽ​ജോ (8), തി​രു​വ​ന​ന്ത​പു​രം ചി​റ​യി​ൻ​കീ​ഴി​ൽ ദി​ക്ഷ​ൽ (8), ആ​ല​പ്പു​ഴ​യി​ലെ സ​ലീ​ന (42), കു​ട്ട​നാ​ട്​ വൈ​ശ്യം​ഭാ​ഗം പു​തു​വ​ന വീ​ട്ടി​ൽ ഇ​ന്ദി​ര (65) എ​ന്നി​വ​രാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പാ​മ്പു​ക​ടി​യേ​റ്റ്​ മ​രി​ച്ച​ത്.

എ​റ​ണാ​കു​ളം ചെ​റാ​യി​യി​ലെ റി​സോ​ർ​ട്ടി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക്കും ഞാ​യ​റാ​ഴ്ച പാ​മ്പു​ക​ടി​യേ​റ്റു. കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​നി​യാ​യ 38കാ​രി ഷ​ർ​മി​ള​ക്കാ​ണ്​ റി​സോ​ർ​ട്ടി​ലെ പൂ​ന്തോ​ട്ട​ത്തി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ കാ​ൽ​വി​ര​ലി​ൽ ക​ടി​യേ​റ്റ​ത്. പ​റ​വൂ​ർ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഷ​ർ​മി​ള​യെ തു​ട​ർ​ചി​കി​ത്സ​ക്കാ​യി മെ​ഡി​ക്ക​ൽ​കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

കൊ​ല്ലം രാ​മ​ൻ​കു​ള​ങ്ങ​ര സ്വ​ദേ​ശി സു​ദേ​വ​ന്​ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ്​ പാ​മ്പു​ക​ടി​യേ​റ്റ​ത്. പ​രി​സ​രം വൃ​ത്തി​യാ​ക്കു​ന്ന ജോ​ലി​ക്കി​ടെ​യാ​ണ് കാ​ലി​ൽ പാ​മ്പ് ക​ടി​ച്ച​ത്. ചു​രു​ട്ട ഇ​ന​ത്തി​ൽ​പെ​ട്ട പാ​മ്പാ​ണ്​ ക​ടി​ച്ച​തെ​ന്നാ​ണ്​ സം​ശ​യം. ആ​ശു​പ​ത്രി​യി​ൽ 24 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രും. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി മൂ​ര​ണി​യി​ൽ ര​തീ​ഷി​നും പാ​മ്പു​ക​ടി​യേ​റ്റു. വെ​ൽ​ഡി​ങ്​ സാ​ധ​ന​ങ്ങ​ൾ എ​ടു​ത്ത​ശേ​ഷം തി​രി​ച്ചു​വ​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ കൈ​യ്യി​ൽ പാ​മ്പ്​ ക​ടി​ച്ച​ത്. ഇ​യാ​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ​കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Tags:    
News Summary - 32 snakebite case taken to hospital yesterday 108 ambulance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.