ഇത്​ ട്രോളല്ല, 30 ലിറ്റർ പെട്രോൾ ഓണസമ്മാനം പ്രഖ്യാപിച്ച്​ പമ്പുടമ

തൊടുപുഴ: കുതിച്ചുയരുന്ന ഇന്ധനവിലയിൽ പൊറുതി മുട്ടിയവർക്ക്​ പ്രതീക്ഷയേകി തൊടുപുഴ മുതലക്കോടത്തെ ചൂണാട്ട് പെട്രോൾ പമ്പ്​. ഓണത്തോടനുബന്ധിച്ച്​ ഞെട്ടിക്കുന്ന സമ്മാന പദ്ധതിയാണ്​ ഉപഭോക്​താക്കൾക്കായി പ്രഖ്യാപിച്ചത്​. 30 ലിറ്റർ ​െപട്രോളാണ്​ ഒന്നാം സമ്മാനം. ഡീസലാണ്​ വേണ്ടതെങ്കിൽ അതും നൽകും.

ചൂണാട്ട് പമ്പിൽ നിന്നും അത്തം മുതൽ ഇന്ധനം നിറക്കുന്നവർക്ക്​ നൽകുന്ന കൂപ്പൺ പൂരിപ്പിച്ച്​ നൽകിയാൽ സമ്മാനപദ്ധതിയിൽ പ​ങ്കെടുക്കാം. ഇതിൽനിന്ന് തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്കാണ് സമ്മാനം. 15 ലിറ്ററാണ്​ രണ്ടാം സമ്മാനം. 5 ലിറ്റർ, 2.5 ലിറ്റർ, ഒരു ലിറ്റർ എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

എത്ര രൂപക്ക് ഇന്ധനം നിറക്കുന്നവർക്കും ഭാഗ്യം പരീക്ഷിക്കാം. ഉത്രാട ദിനത്തിലാണ് സമ്മാനർഹരെ തെരഞ്ഞെടുക്കുക. സമ്മാനം ഒറ്റയടിക്ക്​ ആവശ്യമില്ലെങ്കിൽ പലതവണയായി നിറക്കാനും അവസരമുണ്ടെന്ന്​ പമ്പുടമ ഗണേശ്​ മോഹൻ പറഞ്ഞു. 

Tags:    
News Summary - 30 liter petrol Onam gift for customers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.