30 ലക്ഷം രൂപയുടെ ലഹരി ഉൽപന്നങ്ങൾ പിടികൂടി

വളാഞ്ചേരി: 30 ലക്ഷം രൂപയുടെ ലഹരി ഉൽപന്നങ്ങളുമായി മൊത്തവില്‍പനക്കാരനെ വളാഞ്ചേരി പൊലീസ് പിടികൂടി. പാലക്കാട് ശ്രീകൃഷ്ണപുരം എലുമ്പുലശ്ശേരി സ്വദേശി വിഷ്ണു മഹേഷാണ് (30) പിടിയിലായത്. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള 'യോദ്ധാവ്' പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി മേഖലയില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ചില്ലറ വില്‍പനക്കാരെയും പിടികൂടിയിരുന്നു.

ഇവരില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വളാഞ്ചേരിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപത്തുനിന്ന് പിക്അപ് വാന്‍ നിറയെ ഹാന്‍സും നിരോധിത പുകയില ഉൽപന്നങ്ങളുമായി മൊത്ത വിതരണക്കാരെ പിടികൂടിയത്.ഇയാളില്‍നിന്ന് 30 വലിയ ചാക്കുകളിലായി 45,000 പാക്കറ്റ് ഹാന്‍സും 17 ചാക്കുകളിലായി കൂൾ എന്ന 12,220 പാക്കറ്റ് പുകയില ഉൽപന്നങ്ങളും പൊലീസ് പിടിച്ചെടുത്തു.

വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ചാണ് പ്രധാനമായും ലഹരി ഉല്‍പന്നങ്ങള്‍ വില്‍പനക്ക് എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വളാഞ്ചേരി എസ്.എച്ച്.ഒ കെ.ജെ. ജിനേഷ്, എസ്.ഐ അബ്ദുൽ അസീസ്, എസ്.സി.പി.ഒ പദ്മിനി, ക്ലിന്റ് ഫെർണാണ്ടസ്, ആൻസൺ എന്നിവരും തിരൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. വരുംദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.   

Tags:    
News Summary - 30 lakh worth of drugs seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.