നിരീക്ഷണത്തിനിടെ കർണാടകയിൽനിന്ന്​ ​കേരളത്തിലേക്ക്​ കടന്ന മൂന്നുപേർ അറസ്​റ്റിൽ

കൽപ്പറ്റ: കർണാടകയിൽ കോവിഡ്​ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കേരളത്തി​ലേക്ക്​ വന്ന മൂന്നുപേർ അറസ്​റ്റിൽ. മലപ് പുറം തിരൂരങ്ങാടി സ്വദേശികളായ കുഞ്ഞിമുഹമ്മദ് (43), മൻസൂർ അലി (33), വയനാട് പിണങ്ങോട് സ്വദേശി മുഹമ്മദ് അജിനാസ് (21) എന്ന ിവരാണ്​ അറസ്​റ്റിലായത്​.

കർണാടകയിൽനിന്ന്​ പലവാഹനത്തിലും ഊട് വഴികളിലൂടെയും ഒളിച്ച് ബാവലി വഴിയാണ്​ വയനാട്​ ജില്ലയിലേക്ക് പ്രവേശിച്ചത്​. ആദ്യ ശ്രമത്തിനിടെ പിടികൂടി അവരെ തിരികെ അതിർത്തിക്കപ്പുറത്തേക്ക് എത്തിച്ചിരുന്നു. തുടർന്ന് വീണ്ടും ഒളിച്ചു ജില്ലയിലേക്ക് കടന്നപ്പോൾ കൽപറ്റയിനിന്നാണ്​ അറസ്​റ്റ്​ ചെയ്​തത്​.

മലപ്പുറം സ്വദേശികളെ കോടതി ഉത്തരവോടെ കൊയിലാണ്ടി കോവിഡ് ജയിലിലേക്കും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ റിമാൻഡിൽ പാർപ്പിക്കുകയും ചെയ്​തു. വയനാട് പിണങ്ങോട് സ്വദേശിയെ വയനാട് ക്വാറ​ൈൻറൻ സ​െൻററിലേക്കും മാറ്റി.

Tags:    
News Summary - 3 people arrested in wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.