Posted On
date_range Updated On
date_range വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി
കൊച്ചി: എളങ്കുന്നപുഴയിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. പുക്കാട് സ്വദേശി സിദ്ധാർത്ഥൻ, നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവൻ എന്നിവരെയാണ് കാണാതായത്.
രണ്ട് വഞ്ചികളിലായി നാലുപേരാണ് മീൻപിടിക്കാൻ പോയിരുന്നത്. ഇവരില്‍ മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ക്കായി പൊലീസും ഫയർഫോഴ്‌സും ചേർന്ന് തെരച്ചിൽ നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.