സ്കൂളിൽ നിന്ന് വരുംവഴി മരക്കൊമ്പ് ഒടിഞ്ഞുവീണ് രണ്ടാംക്ലാസുകാരി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മാരായമുട്ടത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാര്‍ഥിനി മരിച്ചു. ഒടുക്കത്ത് സ്വദേശി പ്രശാന്തിന്‍റെ മകൾ ബിനിജ (എട്ട്) ആണ് മരിച്ചത്. മാരായമുട്ടം ഗവ. എൽ.പി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ്.

ഇന്നലെ വൈകീട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്ന് പോകുമ്പോഴായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിന്‍റെ കൊമ്പാണ് ഒടിഞ്ഞ് ദേഹത്ത് വീണത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Tags:    
News Summary - 2nd class girl died after a tree branch broke on her way from school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.