കേരളത്തിൽ 298 നക്‌സൽ ബാധിത ബൂത്തുകളെന്ന്​ തെര​ഞ്ഞെടുപ്പ്​ കമീഷൻ

​തിരുവനന്തപു​രം: കേരളത്തിൽ 298 നക്‌സൽ ബാധിത ബൂത്തുകളുണ്ടെന്ന്​ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ . പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നക്‌സൽ ബാധിത ബൂത്തുകളുള്ളത്. മറ്റിടങ്ങളിൽ വൈകിട്ട് ഏഴിന്​ വോ​ട്ടെടുപ്പ്​ അവസാനിക്കു​േമ്പാൾ നക്‌സൽ ബാധിത പ്രദേശങ്ങളിലെ ബൂത്തുകളിൽ വൈകിട്ട് ആറ്​ ​വരെ മാത്രമെ വോ​ട്ടെടുപ്പ്​ ഉണ്ടായിരിക്കുകയുള്ളുവെന്ന്​ അദ്ദേഹം അറിയിച്ചു.

നക്‌സൽ ബാധിത, ക്രിട്ടിക്കൽ, വൾനറബിൾ ബൂത്തുകളിലെ പോളിംഗ് സ്‌റ്റേഷൻ വളപ്പിനുള്ളിൽ കേന്ദ്ര സേനയെയാണ് നിയോഗിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

549 ക്രിട്ടിക്കൽ ലൊക്കേഷൻ ബൂത്തുകളും 433 വൾനറബിൾ ബൂത്തുകളുമുണ്ട്. 150 കമ്പനി കേന്ദ്ര സേനയെ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 30 കമ്പനി സേന കേരളത്തിലെത്തി. ബി. എസ്.എഫിന്‍റെറ 15, ഐ. ടി. ബി. പി, എസ്. എസ്. ബി, സി. ഐ. എസ്. എഫ് എന്നിവയുടെ അഞ്ച് വീതം കമ്പനികളാണ് എത്തിയത്.

Tags:    
News Summary - 298 polling booths in Kerala's naxal hit areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.