ചേകന്നൂർ മൗലവിയുടെ തിരോധാനത്തിന്​ കാൽ നൂറ്റാണ്ട്​

മലപ്പുറം: ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ ചേകന്നൂർ മൗലവി എന്ന പി.കെ. മുഹമ്മദ്​ അബുൽ ഹസൻ മൗലവിക്ക്​ 83 വയസ്സ്​ പ്രായം കാണുമായിരുന്നു. മലപ്പ​ുറം ജില്ലയിലെ എടപ്പാളിലെ വീട്ടിൽനിന്ന്​ രാത്രി മതപ്രഭാഷണത്തിനെന്നു പറഞ്ഞു വിളിച്ചിറക്കി കൊണ്ടുപോയ ചേകന്നൂർ മൗലവിയെ പിന്നീട്​ ആരും കണ്ടിട്ടില്ല. ആ തിരോധാനത്തിന്​ ഇന്ന്​ കാൽ നൂറ്റാണ്ടു തികയുന്നു. സി.ബി.​െഎ അന്വേഷണത്തിൽ മൗലവിയുടെ കൊലപാതകം സ്​ഥിരീകരിച്ചെങ്കിലും ഭൗതിക ശരീരത്തി​​​​​​​​െൻറ യാതൊന്നും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

1993 ജൂ​ൈല 29ന്​ രാത്രിയായിരുന്നു എടപ്പാൾ കാവിൽപ്പടിയിലെ വീട്ടിൽനിന്നും മത പ്രഭാഷണത്തിനെന്നു പറഞ്ഞ്​ രണ്ട​ുപേർ ചേർന്ന്​ ചേകന്നൂർ മൗലവിയെ കൂട്ടിക്കൊണ്ടു​ പോന്നത്​. മൗലവിയെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ ഹവ്വാ ഉമ്മയും അമ്മാവൻ സാലിം ഹാജിയും പൊന്നാനി പൊലീസിൽ ജൂലൈ 31ന്​ പരാതി നൽകിയതോടെ ആരംഭിച്ച അന്വേഷണ പരമ്പരയിൽ സി.ബി.​െഎ വരെ രംഗത്തുവരികയുണ്ടായി.

മൗലവിയെ വീട്ടിൽനിന്നിറക്കി കൊണ്ട​ു പോകുന്നതുമുതൽ കൊലപാതകവും മൃതദേഹം മറവുചെയ്യലും അടക്കം നാല്​ സംഘങ്ങളായാണ്​ കൊല ആസൂത്രണം ചെയ്​തതെന്ന്​ സി.ബി.​െഎ കണ്ടെത്തിയിരുന്നു. മൃതദേഹം മറവു ചെയ്​തതായി സംശയിച്ച പുളിക്കൽ ചുവന്നകുന്ന്​ മുഴുവൻ അന്വേഷണ സംഘം കിളച്ചുമറിച്ചെങ്കിലും യാതൊന്നും കണ്ടെത്താനാവാതെ ദുരൂഹത മാത്രം ബാക്കിയാവുകയായിരുന്നു.

മൗലവിയെ വീട്ടിൽനിന്ന്​ വാഹനത്തിൽ രണ്ടുപേർ വിളിച്ചുകൊണ്ടുപോവുകയും വഴിമധ്യേ കക്കാടു നിന്ന്​ അഞ്ചുപേർ കൂടി വാഹനത്തിൽ കയറുകയും ശ്വാസം മുട്ടിച്ച്​ കൊല്ലുകയും പുളിക്കൽ ചുവന്നകുന്നിൽ കൂഴിച്ചിടുകയുമായിരുന്നു. പിന്നീട്​ മറ്റൊരു സംഘം ചുവന്നകുന്നിൽനിന്ന്​ മൃതദേഹം മാറ്റുകയായിരുന്നുവെന്നാണ്​ അന്വേഷണ സംഘം കണ്ടെത്തിയത്​. കേസിൽ ഒമ്പതു പ്രതികളെ കണ്ടെത്തിയെങ്കിലും ഒരാ​െള മാത്രമാണ്​ ഇരട്ട ജീവപര്യന്തം തടവിനു ശിക്ഷിച്ചത്​.

ഇസ്​ലാമിക ചിന്തയിൽ ചേകന്നൂർ മൗലവി പുലർത്തിയ വ്യത്യസ്​ത വീക്ഷണം അദ്ദേഹത്തിന്​ നിരവധി ശത്രുക്കളെയും സൃഷ്​ടിച്ചിരുന്നു. ഖുർആൻ സുന്നത്ത്​ സൊ​െസെറ്റി എന്ന പേരിൽ മൗലവി സ്​ഥാപിച്ച സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ആശയപ്രചാരണങ്ങൾ പലപ്പോഴും ശക്​തമായ എതിർപ്പ​ുകളെയും നേരിടേണ്ടിവന്നു. ചേകന്നൂരി​​​​​​​​െൻറ ആശയങ്ങളെ താത്വികമായി നേരിടാൻ കഴിയാതെ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ്​ അന്വേഷണത്തിലും കണ്ടെത്തിയത്​.

 

Tags:    
News Summary - 25th year of the disappearance of chekannur moulavi kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.