Posted On
date_range Updated On
date_range നാട്ടുകല്ലിൽ ബസുകൾ കൂട്ടിയിടിച്ച് 25ഓളം പേർക്ക് പരിക്ക്
തച്ചനാട്ടുകര (പാലക്കാട്): നാട്ടുകല്ലിൽ ബസുകൾ കൂട്ടിയിടിച്ച് 25ഓളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്കായിരുന്നു അപകടം.
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്. ആർ.ടി.സി ബസ് ബ്രേക്കിട്ടതിനെ തുടർന്ന് റോഡിൽ നിന്ന് തെന്നി എതിരെ വരികയായിരുന്ന സന കമ്പനിയുടെ ബസിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആർക്കും കാര്യമായ പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ കമ്പികളിൽ ഇടിച്ചാണ് ആളുകൾക്ക് പരിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.