തിരുവനന്തപുരം: 11ാം ശമ്പളകമീഷൻ റിപ്പോർട്ടിന് അംഗീകാരം ലഭിക്കുന്നതോടെ സെക്രേട്ടറിയറ്റിൽ സ്പെഷൽ സെക്രട്ടറിയുടെ ശമ്പളം 93000-120000 ൽനിന്ന് 129300-166800 ആയും അഡീഷനൽ സെക്രട്ടറിയുടെ സ്കെയിൽ 89000-120000 ൽനിന്ന് 123700-166800 രൂപയായും ഉയരും. ജോയൻറ് സെക്രട്ടറിയുടേത് 85000-117600 ആയിരുന്നത് 118100-163400 ആയും ഉയർത്തി. ഡെപ്യൂട്ടി സെക്രട്ടറിയുടേത് 77400-115200ൽ നിന്ന് 107800-160000 ആയും സെക്രേട്ടറിയറ്റ് അസിസ്റ്റൻറിെൻറ സ്കെയിൽ 27800-59400 ൽനിന്ന് 39300-83000 ആയും വർധിപ്പിക്കാനുമാണ് ശിപാർശ.
ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിെൻറ ശമ്പളം 45800-89000ൽ നിന്ന് 63700-123700 ആകും. ഹയർ സെക്കൻഡറി ഹയർ ഗ്രേഡ് അധ്യാപികക്ക് 40500-85000 ൽനിന്ന് 56500-118100 രൂപയും ഹയർ സെക്കൻഡറി അധ്യാപികക്ക് 39500-83000ൽ നിന്ന് 55200-115300 രൂപയും ലഭിക്കും. ലാബ് അസിസ്റ്റൻറിേൻറത് 17500-39500ൽനിന്ന് 24400-55200 ആയി ഉയർത്തി. പൊലീസിൽ എസ്.പിയുടെ ശമ്പള സ്കെയിൽ (നോൺ ഐ.പി.എസ്) 81000-117600 ൽനിന്ന് 112800-163400 ആയി വർധിപ്പിച്ചു. സർക്കിൾ ഇൻസ്പെക്ടർ ഹയർ ഗ്രേഡിേൻറത് 56500-118100ഉം സർക്കിൾ ഇൻസ്പെക്ടർമാരുടേത് 55200-115300 ആയും ഉയർത്തി.
സബ് ഇൻസ്പെക്ടർമാരുടേത് 32300-68700 ൽനിന്ന് 45600-95600 രൂപയായാണ് വർധിപ്പിച്ചിരിക്കുന്നത്. വില്ലേജ് ഓഫിസർക്ക് ഇപ്പോൾ 27800-59400 ആണ് സ്കെയിൽ. ഇത് 39300-83000 ആയാണ് വർധിക്കുന്നത്. 19000-43600 ആയിരുന്ന എൽ.ഡി ടൈപ്പിസ്റ്റുമാരുടെ ശമ്പള സ്കെയിൽ 26500-60700 ആയും യു.ഡി ടൈപ്പിസ്റ്റുമാരുടെ ശമ്പളം 25200-54000ൽ നിന്ന് 35600-75400 ആയും ഉയർത്തിയിട്ടുണ്ട്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സ്കെയിൽ 16500-35700ൽ നിന്ന് 23000-50,200 ആയി ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.