Posted On
date_range Updated On
date_range ഇടുക്കി പെരുവന്താനത്ത് നിയന്ത്രണംവിട്ട മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു
മുണ്ടക്കയം ഈസ്റ്റ്: കൊല്ലം -തേനി ദേശീയപാതയില്‍ പെരുവന്താനം കൊടികുത്തി ചാമപ്പാറ വളവില്‍ നിയന്ത്രണംവിട്ട മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 22 പേര്‍ക്ക് പരിക്കേറ്റു. തേക്കടി സന്ദര്‍ശിച്ച ശേഷം തിരികെ വന്ന മുംബൈ സ്വദേശികളായ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.
തിരുവനന്തപുരത്തേക്ക് പോകും വഴിയാണ് അപകടം. കൊക്കയിലേക്ക് മറിഞ്ഞ മിനി ബസ് 50 അടിയോളം താഴ്ചയില്‍ തെങ്ങില്‍ തട്ടി നില്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.