കേരളത്തിൽ 30ന് മോട്ടോർ വാഹന പണിമുടക്ക്

കൊച്ചി: മോട്ടോർ വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 50 ശതമാനം വരെ വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നിർദേശത്തിൽ പ്രതിഷേധിച്ച് ഇൗമാസം 30ന് സംസ്ഥാനത്ത് 24 മണിക്കൂർ വാഹന പണിമുടക്ക്. 29ന് അർധരാത്രി മുതലാണ് പണിമുടക്ക് തുടങ്ങുക. ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടും റോഡ് സുരക്ഷ നിയമം അതേപടി നടപ്പാക്കുന്നതിനെതിരെയുമാണ് പണിമുടക്കെന്ന് സംയുക്ത ട്രേഡ് യൂനിയൻ നേതാക്കൾ അറിയിച്ചു. 1000 സി.സി മുതൽ 1500 സി.സി വരെയുള്ള വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 50 ശതമാനം വർധിപ്പിക്കാനാണ് റെഗുലേറ്ററി ആൻഡ് ഡെവലപ്മ​െൻറ് അതോറിറ്റി (ഐ.ആർ.ഡി.എ) നിർദേശം. 

ശനിയാഴ്ച എറണാകുളത്ത് നടന്ന യോഗമാണ് പണിമുടക്ക് തീരുമാനിച്ചത്. സമരത്തിൽ ബി.എം.എസ് ഒഴികെയുള്ള സംഘടനകൾ പെങ്കടുക്കും. എ.െഎ.ടി.യു.സി സംസ്ഥാന വർക്കിങ് പ്രസിഡൻറ് ജെ. ഉദയഭാനു അധ്യക്ഷത വഹിച്ചു.വിവിധ ആവശ്യങ്ങളുന്നയിച്ച് തമിഴ്നാട്ടിലും 30 മുതൽ അനിശ്ചിതകാല ലോറി സമരം നടക്കും. വർധിപ്പിച്ച ഇന്ധന വിലയും ഇൻഷുറൻസ് പ്രീമിയം നിരക്കും പിൻവലിക്കുക, ആർ.ടി.ഒ ഒാഫിസുകളിൽ ലൈസൻസ് ഉൾപ്പെടെ ആവശ്യങ്ങൾക്ക് ഉയർത്തിയ ഫീസ് നിരക്ക് കുറക്കുക, 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള േലാറികൾ നിരത്തിലിറക്കരുതെന്ന കേന്ദ്ര സർക്കാർ തീരുമാനം ഉപേക്ഷിക്കുക, ദേശീയപാതകളിൽ ടോൾനിരക്ക് ഇൗടാക്കുന്നത് നിർത്തലാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. 

Tags:    
News Summary - .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.