മലപ്പുറം ജന്‍ശിക്ഷണ്‍ സന്‍സ്ഥാന് ചൈനീസ് സര്‍ക്കാറിന്‍െറ ആദരം

കോഴിക്കോട്: യുനെസ്കോ കണ്‍ഫ്യൂഷസ് അന്താരാഷ്ട്ര സാക്ഷരതാ അവാര്‍ഡ് ജേതാക്കളായ ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം യൂനിറ്റിന് ചൈനീസ് സര്‍ക്കാറിന്‍െറ ആദരം. ചൈനയിലെ തത്വചിന്തകന്‍ കണ്‍ഫ്യൂഷസിന്‍െറ പേരിലുള്ള യുനെസ്കോ അവാര്‍ഡ് സ്പോണ്‍സര്‍ ചെയ്യുന്നത് ചൈനീസ് സര്‍ക്കാറാണ്. ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറത്തിനുവേണ്ടി ചെയര്‍മാന്‍ പി.വി. അബ്ദുല്‍വഹാബ് എം.പിയും ഡയറക്ടര്‍ വി. ഉമ്മര്‍കോയയും ചൈന നാഷനല്‍ ടൂറിസം അഡ്മിനിസ്ട്രേഷന്‍ ചെയര്‍മാന്‍ ലിജിന്‍സാവോയില്‍നിന്ന് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.

മാനവ വിഭവശേഷി വിനിയോഗിക്കുന്നതില്‍ ചൈനീസ് സര്‍ക്കാര്‍ കാണിക്കുന്ന വൈദഗ്ധ്യമാണ് ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ പദ്ധതികള്‍ മലപ്പുറംപോലെ ഉയര്‍ന്ന ജനസംഖ്യയുള്ള ജില്ലയില്‍ നടപ്പാക്കി വിജയിപ്പിക്കാന്‍ പ്രചോദനമായതെന്ന് പി.വി. അബ്ദുല്‍വഹാബ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീകളുടെ തൊഴില്‍പരമായ വൈദഗ്ധ്യം തീരെ ഉപയോഗിക്കാതിരുന്ന ജില്ലകളിലൊന്നായിരുന്നു മലപ്പുറം.  അത് മനസ്സിലാക്കി സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം കൈക്കൊണ്ട നടപടികളാണ് പദ്ധതി വിജയത്തിന് കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി. ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം യൂനിറ്റ് ഡയറക്ടര്‍ വി. ഉമ്മര്‍കോയ പദ്ധതി വിവരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.