ആരോഗ്യ സര്‍വകലാശാലയില്‍ ഹൈടെക് കോപ്പിയടി തടയാന്‍ ‘ബ്ലൂടൂത്ത് സെര്‍ചിങ്’

തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയില്‍ ഹൈടെക് കോപ്പിയടി തടയാന്‍ ബ്ളൂടൂത്ത് ഓണ്‍ ചെയ്തിരിക്കാന്‍ ഇന്‍വിജിലേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. തിരുവനന്തപുരത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജില്‍ ബ്ളൂടൂത്ത് ഉപയോഗിച്ച് കോപ്പിയടി നടന്നെന്ന വിവരത്തെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച് നിര്‍ദേശം പുറപ്പെടുവിക്കുന്നതെന്ന് ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. പ

രീക്ഷാ നടത്തിപ്പ് ചുമതലയുള്ളവര്‍ പരീക്ഷാ ഹാളില്‍ സ്വന്തം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ബ്ളൂടൂത്ത് ഉപയോഗിക്കുന്നവരെ കണ്ടത്തെുന്ന രീതിയായിരിക്കും നടപ്പാക്കുക. ഇതുസംബന്ധിച്ച് നിര്‍ദേശം പുറപ്പെടുവിക്കാന്‍ പരീക്ഷാ കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. ബ്ളൂടൂത്ത് ഉപയോഗിക്കുന്നവരെ കണ്ടത്തെിയാല്‍ പരീക്ഷയില്‍നിന്ന് വിലക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.

തിരുവനന്തപുരത്തെ പരീക്ഷാഹാളില്‍ മൊബൈല്‍ ജാമറും കാമറയും ഘടിപ്പിച്ചിട്ടും ബ്ളൂടൂത്ത് സാങ്കേതികവിദ്യയിലൂടെ ചോദ്യങ്ങളും ഉത്തരങ്ങളും കൈമാറിയെന്നാണ് പരാതി. ഇത് പരിശോധിക്കാന്‍  സൈബര്‍ സെല്ലിന്‍െറ സഹായം തേടുന്നുണ്ട്. എന്നാല്‍, ഇത് കണ്ടത്തെല്‍ ദുഷ്കരമാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. നിലവില്‍ കോളജുകളുടെ നിയന്ത്രണത്തിലാണ് കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. കാമറകള്‍ സര്‍വകലാശാലയുടെ നിയന്ത്രണത്തില്‍ സ്ഥാപിച്ച് കേന്ദ്രീകൃത നിരീക്ഷണം നടത്തുന്ന സംവിധാനം കൊണ്ടുവരാനും ആലോചിക്കുന്നതായി വി.സി പറഞ്ഞു. പരീക്ഷാ ഹാളില്‍ സാന്നിധ്യം ഉറപ്പാക്കാന്‍ തെരഞ്ഞെടുത്ത ഇന്‍വിജിലേറ്റര്‍മാരെ സര്‍വകലാശാലയില്‍നിന്ന് വിളിക്കും.

കോപ്പിയടി ഗൗരവമായാണ് കാണുന്നതെന്നും ഇതുസംബന്ധിച്ച് പരിശോധന നടത്തിയ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള മൂന്നംഗസംഘത്തിന്‍െറ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് തുടര്‍നടപടി സ്വീകരിക്കുമെന്നും വി.സി പറഞ്ഞു. ഇതിനുപുറമെ കോപ്പിയടി നടന്നതായി പറയുന്ന കോളജിലെ വിദ്യാര്‍ഥികളുടെ പേപ്പര്‍ പ്രത്യേക പരിശോധനക്കും വിധേയമാക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.