യൂത്ത്​ കോ​ൺഗ്രസ്​ മാർച്ചിൽ സംഘർഷം

കോഴിക്കോട്​: സ്വാശ്രയ പ്രശ്​നവുമായി ബന്ധപ്പെട്ട്​ യൂത്ത്​ കോൺഗ്രസ്​ തിരുവനന്തപുരത്തും കോഴിക്കോടും നടത്തിയ സമരങ്ങൾ അക്രമാസക്തമായി. സെക്രട്ടറിയേറ്റിലേക്ക്​ മാർച്ച്​ നടത്തിയ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരെ പൊലീസ്​ തടഞ്ഞു. ബാരികേഡ്​ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക്​ നേരെ പൊലീസ്​ ലാത്തി വീശി. തുടർന്ന്​ സെക്രട്ടറിയേറ്റ്​ ഗേറ്റിന്​ സമീപം പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരെ  പിരിച്ചു വിടാൻ പൊലീസ്​ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. സെക്രട്ടറിയേറ്റി​​െൻറ പല ഭാഗങ്ങളിലും പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി.

സർക്കാറി​​െൻറ സ്വാശ്രയ നയത്തിനെതിരെ യൂത്ത്​ കോൺഗ്രസ്​ ഇന്ന്​ വിദ്യാഭ്യാസ ബന്ദ്​ പ്രഖ്യാപിച്ചിരുന്നു. ഇതി​​െൻറ ഭാഗമായാണ്​ സെക്രട്ടറിയേറ്റ്​ മാർച്ച്​ നടത്തിയത്​. സ്വാശ്രയ പ്രശ്​നത്തിൽ യൂത്ത്​ കോൺഗ്രസ്​ നടത്തി വരുന്ന സമരം ഏഴാം ദിവസവും തുടരുകയാണ്​. 

യൂത്ത്​ കോൺഗ്രസി​​െൻറ നേതൃത്വത്തിൽ കോഴിക്കോട്​ .ഡി.ഇ ഒാഫിസിലേക്ക്​ നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ്​ തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക്​ നേരെ പൊലീസ്​ ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്​തു.

സംസ്​ഥാന സർക്കാരി​​െൻറ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെയും വിദ്യാഭ്യാസ അരക്ഷിതാവസ്​ഥക്കെതിരെയുമായിരുന്നു മാർച്ച്​. 12 മണിക്ക്​ മാനാഞ്ചിറയിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറോളം പ്രവർത്തകർ പ​െങ്കടുത്തു. കൊല്ലത്ത്​ നടന്ന മാർച്ചിലും നേരിയ സംഘർഷമുണ്ടായി.

അതേസമയം, സമരം നടത്തുന്ന യൂത്ത്​ കോൺഗ്രസ്​ നേതാക്കളുമായി ചർച്ചക്ക്​ തയാറാണെന്ന്​ സർക്കാർ നിയമസഭയിൽ അറിയിച്ചിട്ടുണ്ട്​.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT