പാലക്കാട്: സ്വത്തു തർക്കത്തെ തുടർന്ന് മധ്യവയസ്‌കനെ കൊലപ്പെടുത്തിയതായി വീട്ടുകാരുടെ മൊഴി. പാലക്കാട് പുതുപരിയാരം സ്വദേശി മണികണ്ഠൻ(52) ആണ് കൊല്ലപ്പെട്ടത്. ഒരാഴ്ച മുമ്പ് വീട്ടിൽ നിന്ന് കാണാതായ മധ്യവയസ്‌കനെ കൊന്ന് സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചെന്നാണ് പൊലീസിന് ലഭിച്ച വിവരം. കഴിഞ്ഞ അഞ്ചാം തിയതി മുതലാണ് മണികണ്ഠനെ കാണാതായത്.
തുടര്‍ന്ന്, പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതക വിവരം പുറത്ത് വരിയകയായിരുന്നു. സംഭവത്തില്‍ സഹോദരനും പിതാവും ഉള്‍പ്പടെയുള്ളവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുകയും മൃതദേഹം സെപ്റ്റിക് ടാങ്കിൽനിന്ന് പുറത്തെടുക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. കൊല്ലപ്പെട്ട മണികണ്ഠന് നാലു സഹോദരന്‍മാരുണ്ട്. സ്വത്ത് തർക്കത്തെ തുടർന്ന് മണികണ്ഠൻ വീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.