പുലിയെ സെല്‍ഫിയില്‍ കുടുക്കി പുപ്പുലികള്‍

പുലിയൊരുക്കത്തിന്‍െറ പകല്‍തിരക്കിലായിരുന്നു ദേശങ്ങള്‍. വരച്ചൊരുക്കിയ പുലികള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും തിരക്കേറെ വേട്ടക്കാരന്‍െറ തോക്കിന് മുന്നില്‍ കീഴടങ്ങാത്ത തൃശൂരിലെ പുലികള്‍ ആരാധകരുടെ സെല്‍ഫി സ്റ്റിക്കിന് മുന്നില്‍ അനുസരണയോടെ നിന്നു. നഗരത്തില്‍ പുലിച്ചുവടുവെക്കുന്നതിന് മണിക്കൂറുകള്‍ മുമ്പേ തുടങ്ങിയ ഒരുക്കത്തിന്‍െറ കൗതുകങ്ങളായിരുന്നു ദേശക്കാഴ്ചകളില്‍. കുടവയറനെ പെയിന്‍റടിച്ച് പുലിയാക്കാനുള്ള തിരക്കുകള്‍, പെയിന്‍റ് അടിച്ചവര്‍ ഉണങ്ങാന്‍ വടിയുംകുത്തി വെയില്‍ കായുന്ന കൗതുകക്കാഴ്ചകള്‍. പുലിക്ക് പുള്ളികുത്താനുള്ള തിരക്ക്, പുലികളെ ഊട്ടാനുള്ള തിരക്ക്, ഇതിനിടെ മടയില്‍നിന്നേ പുലിയെ സെല്‍ഫിക്കുള്ളിലാക്കാനുള്ള ആരാധകരുടെ തിരക്ക്. കൊട്ടും ചുവടുമായി ദേശങ്ങളില്‍ നാലോണം ഉത്സവമയം.

നിശ്ചലദൃശ്യങ്ങള്‍ തയാറാക്കുന്ന തിരക്ക് സ്വരാജ് റൗണ്ടില്‍വരെ കാണാമായിരുന്നു. പുലിയൊരുക്കങ്ങളുടെ തിരക്കിലേക്കാണ് ദേശങ്ങള്‍ ഉണര്‍ന്നത്. പുലര്‍ച്ചെ ഗണപതിക്ക് മുന്നില്‍ തിരിവിളക്ക് തെളിച്ച് ആരംഭിച്ച മെയ്യെഴുത്തിന്‍െറ അവസാന ടച്ചപ്പ് വൈകീട്ട് മൂന്നുവരെ നീണ്ടു. 51 പുലികളാണ് ഒരു സംഘത്തിലുള്ളത്. കുടവയറന്മാരായ ആണ്‍പുലികള്‍ വേണ്ടുവോളം ഉണ്ടെങ്കിലും വിയ്യൂര്‍ ദേശത്ത് പെണ്‍പുലികളായിരുന്നു ചര്‍ച്ച. കണ്ടവരും കാണാത്തവരും അടക്കം പറഞ്ഞു. പെണ്‍പുലികളെ കണ്ടോ?. ചാനല്‍ കാമറകളത്തെിയപ്പോള്‍ ചിലര്‍ ചുറ്റുംകൂടി തിരക്കി. ഒരത്തെും പിടിയും കിട്ടാതായപ്പോള്‍ പതിവു സ്റ്റൈലില്‍ ‘ഒക്കെ രഹസ്യാട്ടാ, വൈകിട്ടറിയാം’ എന്ന അടക്കം പറച്ചിലുകള്‍.

സ്വരാജ് റൗണ്ട് നിറക്കുന്നതായിരുന്നു ഫ്ളോട്ടുകളുടെ വലുപ്പം. ദേശങ്ങളില്‍ തയാറാക്കി എത്തിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ പലരും സ്വരാജ് റൗണ്ടിലാണ് ഇവ ഒരുക്കിയത്. പുലിവരകള്‍ കാണാന്‍ വിദേശികളും ഇതരസംസ്ഥാനക്കാരുമത്തെി. ഫോട്ടോക്ക് പോസ് ചെയ്ത് അനുസരണയുള്ള പുലികളെ കാണാനും അഴകായിരുന്നു. നഗരത്തിന് ചുറ്റുമായി വിവിധയിടങ്ങളിലാണ് മെയ്യെഴുത്ത് നടന്നത്. വൈകീട്ട് മൂന്നോടെ ദേശങ്ങളില്‍ പുലിക്കൊട്ടുകളും അരമണി കിലുക്കവും കേട്ടു തുടങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.