കൊച്ചി: കത്തോലിക്കസഭ വിട്ടുപോയവരെ ഏകോപിപ്പിക്കാന്‍ ഓപണ്‍ ചര്‍ച്ച് മൂവ്മെന്‍റ് എന്ന പേരില്‍ പുതിയ സംഘടന രൂപവത്കരിക്കുന്നു. കാത്തലിക് പ്രീസ്റ്റ് ആന്‍ഡ് എക്സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷനാണ് പുതിയ സംഘടനയുടെ പിന്നില്‍. ക്രിസ്തീയസഭകള്‍ ഏകീകരിക്കണമെന്നും വിശ്വാസികള്‍ ആചാരസംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ഇടവരരുതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അതിന് കത്തോലിക്കസഭ മുന്‍കൈയെടുക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. സംഘടനാ സംവിധാനത്തിലായിരിക്കും ഓപണ്‍ ചര്‍ച്ച് മൂവ്മെന്‍റ് പ്രവര്‍ത്തിക്കുക.
ഏത് സഭാവിശ്വാസികള്‍ക്കും അവരുടെ വിശ്വാസത്തില്‍ തുടരാം. അവശ്യഘട്ടങ്ങളില്‍ ആര്‍ക്കും ആത്മീയശുശ്രൂഷ അവരുടെ ഇഷ്ടത്തിനനുസരിച്ച് നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സഭകളില്‍നിന്ന് ബുദ്ധിമുട്ടനുഭവിച്ച് ഇറങ്ങിപ്പോന്ന കന്യാസ്ത്രീകളെ പുനരധിവസിപ്പിക്കുന്നതിന് മധ്യകേരളം കേന്ദ്രീകരിച്ച് കേന്ദ്രം ആരംഭിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.