????????? ????????? ????????? ???? ????????

വിതുമ്പലും രോഷവുമായി സഹോദരന്‍ സന്തോഷ്

ഷൊര്‍ണൂര്‍: സ്വന്തം ജീവന്‍ ഇല്ലാതായാലും ചേച്ചി സൗമ്യയെ കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിയെ വെറുതെ വിടില്ളെന്ന് സഹോദരന്‍ സന്തോഷ്. ഏക സഹോദരിയുടെ വേര്‍പാടില്‍ മനംനൊന്ത് കഴിയുന്ന തനിക്ക് ഇങ്ങനെയല്ലാതെ എങ്ങനെ ചിന്തിക്കാന്‍ കഴിയുമെന്നും സന്തോഷ് ചോദിക്കുന്നു.
കീഴ്കോടതിയിലെ വാദത്തിനിടെ പബ്ളിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ കാണിച്ച ആത്മാര്‍ഥതയാണ് പ്രതിക്ക് വധശിക്ഷ നല്‍കാനിടയാക്കിയത്.
എന്നാല്‍, കുടുംബത്തോടോ അഡ്വ. സുരേശനോടോ അഭിപ്രായം തേടാതെയാണ് കേസ് വാദിക്കുന്നതില്‍നിന്ന് സുരേശനെ ഒഴിവാക്കിയത്. ഇത് ഗൂഢാലോചനയുടെ ഫലമാണ്.
ശാസ്ത്രീയമായ നിരവധി തെളിവുകള്‍ കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കപ്പെട്ടിരുന്നു. പിന്നെ എന്തുകൊണ്ടാണ്, പ്രതിയാണ് കൊല നടത്തിയത് എന്നതിന് തെളിവുണ്ടോയെന്ന് ചോദിക്കേണ്ട സാഹചര്യം ഉണ്ടായതെന്ന് അറിയില്ളെന്നും സന്തോഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.