ജീവപര്യന്തം ശിക്ഷ നല്‍കിയത് ആശ്വാസകരമെന്ന് സൗമ്യയുടെ അമ്മ

പാലക്കാട്: മകളുടെ ഘാതകനായ ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയത് ആശ്വാസകരമെന്ന് സൗമ്യയുടെ അമ്മ സുമതി. വധശിക്ഷയാണ് പ്രതിക്ക് നല്‍കേണ്ടിയിരുന്നതെന്നും അവര്‍ പ്രതികരിച്ചു.

ബലാത്സംഗക്കേസിൽ ഗോവിന്ദച്ചാമിയെ സുപ്രിംകോടതി ഏഴു വർഷം തടവ് ശിക്ഷ വിധിച്ചുവെന്നായിരുന്നു ആദ്യം വാർത്തകൾ വന്നത്. അങ്ങനെയെങ്കിൽ പ്രതി16 മാസത്തിനുള്ളിൽ ജയിൽ മോചിതനാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. സുപ്രീംകോടതി അഭിഭാഷകരെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ വൈകുന്നേരത്തോടെ സുപ്രീംകോടതി ഒൗദ്യോഗിക വെബ്സൈറ്റിൽ വിധിന്യായം വന്നതോടെ‍യാണ് ജീവപരന്ത്യം തടവിന് ശിക്ഷിച്ച വാർത്ത അറിയുന്നത്. ഹൈകോടതി വിധി പരമോന്നത കോടതി അംഗീകരിക്കുകയായിരുന്നു.

സൗമ്യ വധക്കേസിൽ സുപ്രീംകോടതിയുടെത് നെഞ്ച് പൊട്ടിപ്പോവുന്ന വിധിയെന്നായിരുന്നു രാവിലെ സൗമ്യയുടെ അമ്മ പ്രതികരിച്ചത്. തനിക്ക് നീതി ലഭിച്ചില്ല. സർക്കാറിന് വീഴ്ച പറ്റി. നീതിക്കായി ഏതറ്റം വരെയും പോവുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.