സെപ്റ്റംബറില്‍ വിറ്റത് 571.21 കോടിയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവില്‍പന സര്‍വകാല റെക്കോഡില്‍. സെപ്റ്റംബറില്‍ മാത്രം 571.21 കോടിയുടെ മദ്യമാണ് ബിവറേജസ് കോര്‍പറേഷന്‍ വിപണനശാലകള്‍ വഴി വിറ്റഴിഞ്ഞത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 14.61 ശതമാനത്തിന്‍െറ വര്‍ധനയാണ് വില്‍പനയിലുണ്ടായതെന്ന് ബിവറേജസ് കോര്‍പറേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവോണനാളില്‍ മാത്രം കേരളത്തിലെ മദ്യപര്‍ കുടിച്ചുതീര്‍ത്തത് 38.86 കോടിയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷം ഇത് 38.18 കോടി ആയിരുന്നു. ഓണം സീസണോടനുബന്ധിച്ച് ബിവറേജസ് വിപണനശാലകളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ഒമ്പതുദിവസം മാത്രം ബിവറേജസ് വിപണനശാലകളിലൂടെ 448.41 കോടിയുടെ മദ്യമാണ് വിറ്റത്. ഇതില്‍ 90 ശതമാനവും ഇന്ത്യന്‍നിര്‍മിത വിദേശമദ്യമാണ്. ബിയര്‍, വൈന്‍ വില്‍പനയും ഇതില്‍ ഉള്‍പ്പെടും. അവിട്ടം നാളിലെ കച്ചവടത്തിന്‍െറ കണക്ക് ശേഖരിച്ചുവരുന്നതേയുള്ളൂ. ഇതോടൊപ്പം, കണ്‍സ്യൂമര്‍ഫെഡ് വിപണനശാലകളിലെയും ഫൈവ് സ്റ്റാര്‍ ബാറുകളിലെയും മദ്യവില്‍പനയുടെ കണക്ക് ഇനിയും പുറത്തുവരാനുണ്ട്. ഇതുകൂടി കണക്കാക്കിയാല്‍ മദ്യവില്‍പന 600 കോടി കവിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.