കൊച്ചി: സംസ്ഥാന വിവരാവകാശ കമീഷനിലെ അംഗങ്ങളെ ഒരുമാസത്തിനകം നിയമിക്കണമെന്ന് ഹൈകോടതി. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് തീരുമാനിച്ച കമീഷണര്‍മാരുടെ നിയമനം ഉടന്‍ നടത്തണമെന്നാണ് നിര്‍ദേശം.
സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പഴയ സര്‍ക്കാറിന്‍െറ തീരുമാനങ്ങളെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനനുസരിച്ച് മാറ്റിമറിക്കരുത്. രാഷ്ട്രീയ അജണ്ട നിയമവാഴ്ചയെ അട്ടിമറിക്കാന്‍ ഇടവരുത്തതരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍, മുന്‍ സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമായോ പൊതുതാല്‍പര്യത്തിന് എതിരായോ പ്രവര്‍ത്തിച്ചാല്‍ നിലവിലെ സര്‍ക്കാറിന് ഉചിതമായി തീരുമാനമെടുക്കാം. വിവരാവകാശ കമീഷന്‍ അംഗങ്ങളുടെ നിയമനത്തില്‍ പൊതുജന താല്‍പര്യത്തിനോ ഭരണഘടനക്കോ വിരുദ്ധമായ നടപടി മുന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ളെന്നും കോടതി വ്യക്തമാക്കി.
വിവരാവാകാശ കമീഷന്‍ അംഗങ്ങളായി അഡ്വ. എബി കുര്യാക്കോസ്, അങ്കത്തില്‍ അജയകുമാര്‍, പി.ആര്‍. ദേവദാസ്, അബ്ദുല്‍ മജീദ്, റോയ്സ് ചിറയില്‍ എന്നിവരുടെ നിയമനം നടത്തണമെന്നാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം. വ്യക്തമായ കാരണമുണ്ടെങ്കില്‍ മാത്രമാണ് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ മറികടക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുള്ളത്. എക്സിക്യൂട്ടിവിനെ മറികടന്ന് വിവേചനാധികാരം പ്രയോഗിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ളെന്നും കോടതി വ്യക്തമാക്കി.
മുഖ്യവിവരാവകാശ കമീഷണറുടെ നിയമനം അംഗീകരിച്ച ഗവര്‍ണര്‍ മറ്റ് അംഗങ്ങളുടെ നിയമനത്തിന് അനുമതി നല്‍കിയിരുന്നില്ല. പൊതുജീവിതത്തില്‍ അയോഗ്യത കല്‍പിച്ചിട്ടുള്ളവരോ അടിസ്ഥാന യോഗ്യതയില്ലാത്തവരോ അല്ല അംഗങ്ങളായി സെലക്ഷന്‍ കമ്മിറ്റി കണ്ടത്തെിയവര്‍. ഈ സാഹചര്യത്തില്‍ യോഗ്യരായവരെ നിയമിക്കുന്നതിന് ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നും കോടതി വ്യക്തമാക്കി.
വിവരാവകാശ കമീഷനിലേക്ക് അംഗങ്ങളെ നിയമിക്കാന്‍ 2015 ഡിസംമ്പര്‍ രണ്ടിനാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. 234 പേരാണ് ചീഫ് സെക്രട്ടറി പദവിയിലുള്ള കമീഷന്‍ അംഗമാകാന്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇവരില്‍ 210 പേരുടെ അപേക്ഷകളാണ് പരിഗണിച്ചത്. ഇതില്‍ മുഖ്യ കമീഷനനടക്കമുള്ളവരെ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവരടങ്ങുന്ന സെലക്ഷന്‍ സമിതിയാണ് തെരഞ്ഞെടുത്തത്.
യോഗ്യരായവരെ കണ്ടത്തെി അഭിമുഖത്തിനുശേഷം പട്ടിക തയാറാക്കി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. എന്നാല്‍, വിവരാവകാശ കമീഷണര്‍മാരായി ശിപാര്‍ശ ചെയ്യപ്പെട്ടവര്‍ രാഷ്ട്രീയബന്ധമുള്ളവരാണെന്നും അപേക്ഷകരുടെ മെറിറ്റ് നോക്കിയല്ല നിയമനമെന്നുമുള്ള പരാതികളത്തെുടര്‍ന്ന് ഗവര്‍ണര്‍ നിയമനം അംഗീകരിച്ചിരുന്നില്ല.
ഗവര്‍ണറുടെ നടപടി ഉചിതമായില്ളെന്നും ഹൈകോടതി അഭിപ്രായപ്പെട്ടു. ആദ്യം ശിപാര്‍ശ അയച്ചപ്പോള്‍തന്നെ ഗവര്‍ണര്‍ അത് അംഗീകരിക്കണമായിരുന്നു. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിസഭയുടെ നിര്‍ദേശ, ഉപദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഭരണഘടനാപരമായ അധികാരം വിനിയോഗിക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളിലല്ലാതെ ഇത്തരം കാര്യങ്ങളില്‍ ഗവര്‍ണര്‍ വിവേചനാധികാരം ഉപയോഗിക്കേണ്ടതില്ളെന്നും ഹൈകോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.