തിരുവനന്തപുരം: ഗുണനിലവാരമുള്ള ഭക്ഷണം ജനങ്ങളുടെ അവകാശമാണെന്നും അതു ലഭ്യമാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം ഒരു കാരണവശാലും വില്‍ക്കരുത്. ഇത് ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റിക്ക് സാധിക്കണം.
ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്താതിരുന്നാല്‍ നമുക്ക് ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാനാകും. പഴകിയ ഭക്ഷണം വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. ഹോട്ടലുകളില്‍നിന്ന് പിടിച്ചെടുക്കുന്ന ഭക്ഷ്യസാമ്പിളുകളുടെ പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ലാബ് സഹായകമാകുമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ഭക്ഷ്യസുരക്ഷാകമീഷണര്‍ കേശവേന്ദ്രകുമാര്‍ സ്വാഗതം പറഞ്ഞു. ഹോമിയോപ്പതി ഡയറക്ടര്‍ ഡോ.കെ. ജമുന, ഡ്രഗ്സ് കണ്‍ട്രോളര്‍ പി. ഹരിപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.