തലസ്ഥാനത്ത് കോളേജ് അധ്യാപികയുടെ 51,000 രൂപ നഷ്ടമായെന്ന് പരാതി

തിരുവനന്തപുരം: കരമന നീറമണ്‍കര എന്‍.എസ്.എസ് കോളജ് അധ്യാപികയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായെന്ന് പരാതി. എസ്.ബി.ടി പട്ടം മരപ്പാലം ശാഖയിലെ അക്കൗണ്ടില്‍നിന്ന് രണ്ടോമൂന്നോ തവണയായി 55,000 രൂപ നഷ്ടപ്പെട്ടെന്നാണ് പരാതി. പ്രാഥമിക പരിശോധനയില്‍ ചൈനയില്‍നിന്ന് ഓണ്‍ലൈനായി പണം പിന്‍വലിച്ചതായാണ് സൂചന. കുറച്ചുനാളായി അധ്യാപിക അവധിയിലായിരുന്നു. അതിനാല്‍ ബാങ്ക് അക്കൗണ്ട് പരിശോധിച്ചിരുന്നില്ല. എല്ലാമാസവും അഞ്ചിനാണ് അക്കൗണ്ടില്‍ ശമ്പളം എത്തുന്നത്. ഇതില്‍ നല്ളൊരുതുകയുണ്ടായിരുന്നതായി ഇവര്‍ പറയുന്നു. കഴിഞ്ഞദിവസം സാധനം വാങ്ങിയശേഷം കാര്‍ഡ് നല്‍കി. ആവശ്യത്തിന് തുകയില്ളെന്ന സന്ദേശം ലഭിച്ചതോടെ സമീപത്തെ എ.ടി.എമ്മില്‍ പോയി പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായതറിയുന്നത്.

എ.ടി.എം സ്ളിപ്പില്‍ ചൈനയില്‍നിന്ന് പണം പിന്‍വലിച്ചതായാണ് കാണുന്നത്. ഇതേതുടര്‍ന്ന് ഇവര്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെന്നു. പണം പിന്‍വലിക്കപ്പെട്ടത് ചൈനയിലായതിനാല്‍ ഇവിടെ കേസ് എടുക്കാനാകില്ളെന്ന് പൊലീസ് അറിയിച്ചു. ബാങ്ക് അധികൃതരുമായി സംസാരിച്ച് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനും നിര്‍ദേശിച്ചു. തുടര്‍ന്ന് സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍കുമാറിന് പരാതി നല്‍കിയതോടെ വെള്ളിയാഴ്ച രാത്രി പൊലീസ് കേസെടുത്തു. ബാങ്കിന്‍െറ സോഫ്റ്റ്വെയര്‍ സംബന്ധമായ എന്തെങ്കിലും തകരാറാണോ പ്രശ്നകാരണമെന്നും പരിശോധിക്കുന്നുണ്ട്.

എന്നാലിതേക്കുറിച്ച് പ്രതികരിക്കാന്‍ ബാങ്ക് അധികൃതര്‍ തയാറായില്ലത്രെ. അതേസമയം, ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെ കുറിച്ച് ബാങ്ക് അധികൃതര്‍ ഒൗദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല. നേരത്തെ, സമാനരീതിയില്‍ തട്ടിപ്പിനിരയായവര്‍ക്ക് എസ്.ബി.ടി പണം മടക്കിനല്‍കിയിരുന്നു. പരാതിയെക്കുറിച്ച് ഹൈടെക് എ.ടി.എം കവര്‍ച്ചക്കേസ് അന്വേഷിക്കുന്ന കന്‍േറാണ്‍മെന്‍റ് പൊലീസിന് വിവരം കൈമാറിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇയാളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ വല്ലതും ലഭ്യമാകുമോയെന്ന് പൊലീസ് പരിശോധിക്കും. ഗബ്രിയേലിന്‍െറ കൂട്ടുപ്രതികളായ നാലുപേര്‍ വിദേശത്തേക്ക് കടന്നതായാണ്  വിവരം. ഇവരാരെങ്കിലും ചൈനയില്‍നിന്ന് പണം പിന്‍വലിക്കുന്നതാണോയെന്നും പൊലീസ് പരിശോധിക്കും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.