കണ്ണൂര്‍: നബിദിനഘോഷയാത്ര ആശാസ്യകരമല്ലാതെ നടന്നാല്‍ അതിനെ സി.പി.എം എതിര്‍ക്കുമെന്ന് ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ഹിന്ദുമതവിശ്വാസികളെ മതഭ്രാന്തിലേക്ക് നയിക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുമ്പോള്‍ അതിനെ കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്തതുപോലെ ഈ നാട്ടിലെ ഇസ്ലാം മതവിശ്വാസികള്‍ക്കിടയില്‍ ആരെങ്കിലും മതഭ്രാന്ത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതിനെയും സി.പി.എം ശക്തമായി എതിര്‍ക്കും. എല്ലാ മതവിശ്വാസത്തെയും സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. എല്ലാ വിശ്വാസികള്‍ക്കൊപ്പവും സി.പി.എം ഉണ്ടാവും. മയ്യില്‍ പാവന്നൂര്‍ മൊട്ടയില്‍ ഇതരപാര്‍ട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മുമായി സഹകരിച്ചുപ്രവര്‍ത്തിക്കാനത്തെിയവരെ സ്വീകരിക്കാന്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.