തിരുവനന്തപുരം: കിഴക്കേകോട്ട രാജധാനി ബില്‍ഡിങ്ങിലെ തീപിടിത്തത്തിന് കാരണം ജീവനക്കാരുടെ അനാസ്ഥയെന്ന് ഫയര്‍ഫോഴ്സ് കണ്ടത്തെല്‍. ഇവിടെ പ്രവര്‍ത്തിപ്പിച്ചിരുന്ന അയണ്‍ യൂനിറ്റില്‍ ചൂട് ക്രമാതീതമായതാണ് പ്രശ്നകാരണം. അതേസമയം, അപകടത്തിനുപിന്നില്‍ അട്ടിമറിസാധ്യതയില്ളെന്നും തിരുവനന്തപുരം ഡിവിഷനല്‍ ഓഫിസര്‍ കണ്ടത്തെി. രാജധാനി ബില്‍ഡിങ്ങിന്‍െറ മൂന്നാംനിലയിലാണ് തീപിടിത്തമുണ്ടായത്. പോത്തീസ് ഗ്രൂപ്പാണ് ഇത് വാടകക്കെടുത്ത് ഗോഡൗണായി ഉപയോഗിച്ചിരുന്നത്.
ഓണം വിപണി ലക്ഷ്യമിട്ട് വന്‍തുണിശേഖരമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഗോഡൗണിന് അനുയോജ്യമായ കെട്ടിടത്തിലല്ല അത് പ്രവര്‍ത്തിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കെട്ടിടത്തില്‍ അശാസ്ത്രീയ നിര്‍മിതികള്‍ നടത്തിയെന്നും കണ്ടത്തെിയിട്ടുണ്ട്. എന്നാല്‍, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന വാദമാണ് സ്ഥാപന വൃത്തങ്ങള്‍ ഉന്നയിക്കുന്നതത്രെ.
തിരുവനന്തപുരം ഡിവിഷനല്‍ ഓഫിസര്‍ നടത്തിയ അന്വേഷണത്തിന്‍െറ അടിസ്ഥാനത്തില്‍ തയാറാക്കുന്ന റിപ്പോര്‍ട്ട് അന്തിമഘട്ടത്തിലാണ്. ഇത് ഉടന്‍ ഫയര്‍ഫോഴ്സ് മേധാവി എ. ഹേമചന്ദ്രന് കൈമാറും. റിപ്പോര്‍ട്ട് ലഭ്യമായശേഷം തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് ഹേമചന്ദ്രന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ആഗസ്റ്റ് 28നാണ് ബാര്‍ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശിന്‍െറ ഉടമസ്ഥതയിലുള്ള കിഴക്കേകോട്ട രാജധാനി ബില്‍ഡിങ്ങില്‍ തീപിടിത്തമുണ്ടായത്. ഏഴു കോടിയോളം രൂപയുടെ നാശമുണ്ടായെന്നാണ് റവന്യൂ അധികൃതരുടെ വിലയിരുത്തല്‍.
അതേസമയം, ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ടെന്നും ഫയര്‍ഫോഴ്സ് അധികൃതര്‍ പറയുന്നു. അതേസമയം, കിഴക്കേകോട്ട തീപിടിത്തത്തിന്‍െറ പശ്ചാത്തലത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസസ് വകുപ്പ് ആരംഭിച്ച ഫയര്‍ ഓഡിറ്റിങ് പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് ചാലക്കമ്പോളം, പത്മനാഭസ്വാമി ക്ഷേത്രത്തിന്‍െറ 500 മീറ്റര്‍ ചുറ്റളവിലെ പ്രദേശങ്ങള്‍, എറണാകുളം ബ്രോഡ്വേ എന്നിവിടങ്ങളിലാണ് ഓഡിറ്റിങ് നടത്തുക. ഈ പ്രദേശങ്ങളിലെ കെട്ടിടങ്ങളിലെയും സ്ഥാപനങ്ങളിലെയും സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തലാണ് പ്രധാനലക്ഷ്യം. ഓഡിറ്റ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ കര്‍ശനനടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.