മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് ഒന്നരമാസം മുമ്പ് കാണാതായ ഗൃഹനാഥനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വണ്ടംപതാല്‍ സ്വദേശി അരവിന്ദനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ചാണകക്കുഴിയില്‍ തളളിയ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് അരവിന്ദനൊപ്പം എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അരവിന്ദനും സഹപ്രവർത്തകനും ഒന്നിച്ചു മദ്യപിക്കാറുണ്ടായിരുന്നു. ഇതിനിടെയുണ്ടായ തർക്കമാകാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ അരവിന്ദനെ കാണാനില്ലെന്ന് കാണിച്ച് കുടുംബാംഗങ്ങൾ മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.