???????? ?????, ?????, ????

ആലപ്പുഴ കരുവാറ്റയിൽ വാഹനാപകടം; മൂന്നു മരണം

കരുവാറ്റ: ആലപ്പുഴ കരുവാറ്റയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു മരണം. ബൈക്ക് യാത്രികരും തകഴി കുന്നുമ്മേൽ സാബിത് മൻസിലിൽ മുഹമ്മദ് സബിത് (25), ഐരാംപള്ളി ലക്ഷം വീട്ടിൽ കുഞ്ഞുമോന്‍റെ മകൻ അനസ് (26), കുറുങ്ങാട് ലക്ഷം വീട്ടിൽ സുജീർ എന്ന നൗഷാദ് (23) എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെ ഹരിപ്പാട്-കരുവാറ്റ ദേശീ‍‍യപാതയിലെ വളവിലായിരുന്നു അപകടം.

കൊല്ലം ഭാഗത്തു നിന്ന് ആലപ്പുഴയിലേക്ക് വരുകയായിരുന്ന പൾസർ ബൈക്കും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന പജീറോ കാറുമാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രികരായ യുവാക്കൾ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നു എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഹരിപ്പാട്ടെ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. മരിച്ച മൂന്നു പേരും പച്ചക്കറി കച്ചവടക്കാരായിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.