Posted On
date_range Updated On
date_range ടാങ്കര്‍ ലോറി മറിഞ്ഞു; ദേശീയ പാതയില്‍ 13 മണിക്കൂര്‍ ഗതാഗത സ്തംഭനം
ചെറുവത്തൂര്‍: ദേശീയപാതയില്‍ ചെറുവത്തൂര്‍ ഞാണങ്കൈയില്‍ ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് 13 മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. തിങ്കളാഴ്ച വൈകീട്ട് 3.45ഓടെയാണ് ടാങ്കര്‍ ലോറി പാതയോരത്തേക്ക് മറിഞ്ഞത്. മംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് പാചക വാതകവുമായി പോവുകയായിരുന്ന ലോറി കയറ്റം കയറുന്നതിനിടെ മറിയുകയായിരുന്നു. ലോറി ഡ്രൈവര്‍, ക്ളീനര്‍ എന്നിവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഞാണങ്കൈ വളവില്‍നിന്നു ചീമേനി റോഡിലേക്ക് കയറിയ ടാങ്കര്‍, ദിശ തെറ്റിയെന്ന് മനസിലാക്കി പെട്ടെന്ന് വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയത്. 18 ടണ്‍ ദ്രവീകൃത പെട്രോളിയം ഗ്യാസാണ് ലോറിയിലുണ്ടായിരുന്നത്. ദേശീയ പാതയിലെ വാഹനങ്ങളെ പടന്ന തൃക്കരിപ്പൂര്‍ വഴിയും ചീമേനി വഴിയും തിരിച്ചു വിട്ടു. അപകടം നടന്ന് 13 മണിക്കൂറിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.