ശങ്കര്‍ റെഡ്ഢിയുടെ ഹരജിയില്‍ വിശദീകരണം തേടി

കൊച്ചി: ബാര്‍ കോഴക്കേസ് അന്വേഷണത്തിലെ അട്ടിമറി ആരോപിച്ച് തനിക്കെതിരെ നടക്കുന്ന വിജിലന്‍സിന്‍െറ പ്രാഥമികാന്വേഷണം റദ്ദാക്കണമെന്ന മുന്‍ വിജിലന്‍സ് ഡയറക്ടര്‍  ശങ്കര്‍ റെഡ്ഢിയുടെ ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിന്‍െറ വിശദീകരണം തേടി.  

വിജിലന്‍സ് ഡയറക്ടര്‍ പദവി വഹിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയിലുള്ള നിയമപരമായ അധികാരം മാത്രമാണ് താന്‍ വിനിയോഗിച്ചതെന്നും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് കോടതി ഇനിയും പരിഗണിച്ചിട്ടില്ളെന്നിരിക്കെ കേസ് അട്ടിമറിച്ചെന്ന ആരോപണം നിലനില്‍ക്കുന്നതല്ളെന്നും ചൂണ്ടിക്കാട്ടുന്ന ഹരജിയാണ് കോടതി പരിഗണിച്ചത്.

ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുകേശന്‍ നല്‍കിയ വസ്തുതാ റിപ്പോര്‍ട്ട് വിശദമായി പരിഗണിച്ച് നിയമപരമായ അധികാരപരിധിയിലുള്ള മേല്‍നോട്ടക്കുറിപ്പുകളാണ് താന്‍ നല്‍കിയത്.
നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ താന്‍ ഡയറക്ടറായിരിക്കെ ലോകായുക്തയില്‍ റിപ്പോര്‍ട്ട് നല്‍കിയതിലെ പകയാണ് ഇപ്പോള്‍ തനിക്കെതിരെ കാട്ടുന്നതെന്നും ശങ്കര്‍ റെഡ്ഢി ഹരജിയില്‍ ആരോപിച്ചു. ഹരജി വീണ്ടും 18ന് പരിഗണിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.