തിരുവല്ലം: സബ് രജിസ്ട്രാര്‍ ഓഫിസില്‍നിന്ന് ട്രഷറിയില്‍ അടയ്ക്കാന്‍ ഏല്‍പിച്ച അരക്കോടിയോളം രൂപ തിരിമറി ചെയ്തു. ചെലാനില്‍ ബാങ്കിന്‍െറ വ്യാജ സീല്‍ കുത്തിയായിരുന്നു തട്ടിപ്പ്. ജീവനക്കാര്‍ക്ക് പകരം പണം അടയ്ക്കാന്‍ ഏല്‍പിച്ചിരുന്നത് ഓഫിസില്‍ ചായ കൊണ്ടുകൊടുക്കുന്ന ആളെയാണെന്നും കണ്ടത്തെി. അന്വേഷണവിധേയമായി തിരുവല്ലം സബ് രജിസ്ട്രാര്‍ ഓഫിസിലെ സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ അഞ്ചുപേരെ സസ്പന്‍ഡ് ചെയ്തു. ജീവനക്കാരുടെ മൊഴി പ്രകാരം മുട്ടയ്ക്കാട് സ്വദേശിയും ആധാരം വെണ്ടറുടെ മകനുമായ വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ണുവിനെ ചോദ്യം ചെയ്തുവരുകയാണ്.
സബ് രജിസ്ട്രാര്‍ ഓഫിസില്‍നിന്ന് നല്‍കുന്ന പണം വിഴിഞ്ഞം ട്രഷറിയില്‍ കൊണ്ടുച്ചെന്ന് ചെലാനില്‍ നമ്പര്‍ ഇട്ട ശേഷം വിഴിഞ്ഞം എസ്.ബി.ടി ശാഖയില്‍ ആണ് അടയ്ക്കുന്നത്. ബാങ്കിന്‍െറ വ്യാജ സീല്‍ ഉപയോഗിച്ച് പണം അടച്ചു എന്ന് കാട്ടിയാണ് തിരിമറി നടത്തിയിരുന്നത്. തിങ്കളാഴ്ച വൈകീട്ട് മുതല്‍ നടത്തിയ പരിശോധനയില്‍ മേയ് മൂന്നു മുതല്‍ നടന്നുവരുന്ന തട്ടിപ്പില്‍ 53 ലക്ഷം രൂപയുടെ തിരിമറി നടന്നതായി തെളിഞ്ഞെന്ന് ജില്ലാ രജിസ്ട്രാര്‍ പി.പി. നൈനാന്‍ പറഞ്ഞു. തിരുവല്ലം മുന്‍ സബ് രജിസ്ട്രാറും നിലവില്‍ തിരുവനന്തപുരം സബ് രജിസ്ട്രാറുമായ ലതാകുമാരി, തിരുവല്ലം സബ് രജിസ്ട്രാര്‍ ബാലകൃഷ്ണന്‍, ഓഫിസ് അറ്റന്‍ഡര്‍മാരായ കെ. മല്ലിക, ബിനു, മുന്‍ അറ്റന്‍ഡറും നിലവില്‍ കഴക്കൂട്ടം സബ് രജിസ്ട്രാര്‍ ഓഫിസ് ജീവനക്കാരനുമായ എസ്.ടി. അനില്‍കുമാര്‍ എന്നിവരെയാണ് വകുപ്പ് മന്ത്രിയുടെ നിര്‍ദേശാനുസരണം അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
സൗഹൃദ സംഭാഷണത്തിനിടെ വിഴിഞ്ഞത്തെ ട്രഷറി ഓഫിസര്‍ തിരുവല്ലത്തെ സബ് രജിസ്ട്രാര്‍ ബാലകൃഷ്ണനോട് കുറച്ചു ദിവസമായി പണം എത്താത്തത് എന്തെന്ന് ആരാഞ്ഞിരുന്നു. തുടര്‍ന്നാണ് സെപ്റ്റംബര്‍ 30ലെ കലക്ഷന്‍ തുക ബാങ്കില്‍ അടച്ച ചെലാന്‍ സബ് രജിസ്ട്രാര്‍ പരിശോധിച്ചത്. ചെലാനിലെ ബാങ്ക് സീലില്‍ കൃത്രിമം നടന്നെന്ന് ബോധ്യമയതോടെ സബ് രജിസ്ട്രാര്‍ ഓഫിസിലെയും ട്രഷറിയിലെയും രേഖകള്‍ ഒത്തുനോക്കിയതില്‍ 6,70,061 രൂപയുടെ കുറവ് കണ്ടത്തെുകയും ഉടന്‍ വിവരം ജില്ലാ രജിസ്ട്രാറെ അറിയിക്കുകയും ചെയ്തു.
തിങ്കളാഴ്ച വൈകീട്ടോടെ ജില്ലാ രജിസ്ട്രാറുടെ നേതൃത്വത്തിലെ സംഘമത്തെി നടത്തിയ പരിശോധനയിലാണ് കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടത്തെിയത്. കൂടുതല്‍ തുക തിരിമറി നടന്നതായി സംശയിക്കുന്നെന്നും വരുംദിവസങ്ങളില്‍ ഇതില്‍ വ്യക്തത ഉണ്ടാകുമെന്നും അന്വേഷണസംഘം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.