‘പൂക്കി’ വൈബിൽ കുട്ടികളോടൊപ്പം മന്ത്രി ശിവൻകുട്ടിയും

തൃശൂർ: സ്കൂൾ കലോത്സവ നഗരി മത്സര ചൂടിൽ തിളക്കുമ്പോൾ തിരക്കുകൾക്കിടയിലെ ‘കൂൾ’ സാന്നിധ്യമാകുകയാണ് മന്ത്രി വി. ശിവൻകുട്ടി. തൃശൂരിലെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ പൂക്കി വൈബ് ഏറ്റെടുത്തിരിക്കുകയാണ് മന്ത്രി. വേദികളിലൂടെയും മത്സരങ്ങളിലൂടെയും കുട്ടികളുടെ ആവേശത്തിലൂടെയും ഇറങ്ങി കുട്ടികളോടൊപ്പം നിൽക്കുകയാണ്, അവരിലൊരാളായി മാറുകയാണ് മന്ത്രിയും. കലോത്സവത്തിന്റെ ഹൃദയസ്പന്ദനത്തോടൊപ്പം ഉത്തരവാദിത്വത്തോടെയുള്ള പങ്കാളിത്തം ഉപ്പുവരുത്തുകയാണ് അദ്ദേഹം.

ന്യൂ ജനറേഷൻ കുട്ടികളോടൊപ്പം എത്തിയപ്പോൾ അവരുടെ വൈബിനൊപ്പം സഞ്ചരിക്കുകയാണ് മന്ത്രിയും. നിമിഷ നേരം കൊണ്ട് മന്ത്രി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച 'പൂക്കി വൈബ്' ചിത്രം ലക്ഷക്കണക്കിന് ആളുകളാണ് ഏറ്റെടുത്തത്.

എല്ലാം സമയബന്ധിതമായും കൃത്യമായും മുന്നേറുന്നതിന്റെ സംതൃപ്തിയാണ് ഈ ‘കൂൾ’ മുഖഭാവത്തിന് പിന്നിലെന്ന് മന്ത്രി തന്നെ പറയുന്നു. ആയിരക്കണക്കിന് വിദ്യാർഥികൾ, 25ലധികം വേദികൾ, കൃത്യമായ ക്രമീകരണങ്ങൾ, ഇവയെല്ലാം ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴും യാതൊരു ആശങ്കയുമില്ലാതെ കലോത്സവം ആസ്വദിക്കുകയാണ് മന്ത്രി. 

Tags:    
News Summary - Minister Sivankutty with children in 'Pookie' vibe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.