ഉദ്യോഗസ്ഥരെ മാറ്റാനുള്ള അധികാരം സർക്കാറിനുണ്ട്: ചെന്നിത്തല

ന്യൂഡൽഹി: സംസ്ഥാന സർക്കാറിന് ഉദ്യോഗസ്ഥരെ മാറ്റാനുള്ള അധികാരമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടി.പി സെൻ കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയ സർക്കാർ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫിന്‍റെ കാലത്ത് നിയമിച്ച ഡി.ജിപി ജേക്കബ് പുന്നൂസിനെ പദവിയിൽ തുടരാൻ അനുവദിക്കുകയാണ് യു.ഡി.എഫ് സർക്കാർ ചെയ്തത്. വളരെ സമർഥനായ ഉദ്യോഗസ്ഥനാണ് ഡി.ജി.പി ടി.പി സെൻ കുമാർ. മുഖം നോക്കാതെ നീതി നടപ്പാക്കുന്ന കാര്യത്തിൽ വളരെ പ്രാഗത്ഭ്യം കാണിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ തോൽവിക്ക് പല കാരണങ്ങളുണ്ട്. ജൂൺ നാല്, അഞ്ച് തീയതികളിൽ ചേരുന്ന കെ.പി.സി.സി യോഗം ഇക്കാര്യം ചർച്ച ചെയ്യും. അതിനാൽ ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ല. കേരളത്തിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് ഉണ്ടായതെന്നും പാളിച്ചകൾ തിരുത്തി മുന്നോട്ടു പോകുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

രാവിലെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.