പിണറായിക്ക് ജയലളിതയുടെ ആശംസ


കോയമ്പത്തൂര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയനെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആശംസയറിയിച്ചു. പിണറായിയുടെ നേതൃത്വത്തില്‍ കേരളത്തിന് വികസനവും ഐശ്വര്യവും കൈവരിക്കാനാകട്ടെയെന്നാണ് കത്തില്‍ പറയുന്നത്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന് പിണറായി നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് ജയലളിത കത്തയച്ചതെന്നാണ് അണ്ണാ ഡി.എം.കെ കേന്ദ്രങ്ങള്‍ പറയുന്നത്. പിണറായിയുടെ നിലപാടിനെ തമിഴ്നാട് കര്‍ഷക സംഘം ഉള്‍പ്പെടെ വിവിധ കര്‍ഷക സംഘടനകള്‍ സ്വാഗതം ചെയ്തു. സമീപനം ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഇടയാക്കുമെന്നാണ് ഇവരുടെ അഭിപ്രായം. പിണറായി നിലപാടില്‍ ഉറച്ചു നില്‍ക്കണമെന്ന് തമിഴ്നാട്ടില്‍നിന്നുള്ള ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പൊന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. നീക്കം ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ സഹായകമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.