Posted On
date_range Updated On
date_range വിഴിഞ്ഞം പദ്ധതി: സുതാര്യത ലക്ഷ്യം –രാമചന്ദ്രന്‍ കടന്നപ്പള്ളി
കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അടുത്ത മന്ത്രിസഭായോഗം ചര്‍ച്ചചെയ്യുമെന്ന് തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍വ്യവസ്ഥ അടക്കം പരിശോധിക്കേണ്ടതുണ്ടെന്നും ഇക്കാര്യങ്ങളില്‍ സുതാര്യത കൈവരിക്കുകയാണ് ലക്ഷ്യമെന്നും എറണാകുളം പ്രസ്ക്ളബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം പദ്ധതിയെ എല്‍.ഡി.എഫ് എതിര്‍ത്തിട്ടില്ല. നിര്‍മാണം തടസ്സപ്പെടുത്താനല്ല ത്വരിതപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍, എല്‍.ഡി.എഫ് ഉയര്‍ത്തിയ ആശങ്കകളും സംശയങ്ങളും പരിഹരിക്കേണ്ടതുണ്ട്. സംസ്ഥാനത്തിന് പൂര്‍ണമായും ഗുണകരമാകുന്ന പദ്ധതിയായിരിക്കും നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.