രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.  ദേശീയ നേതാക്കളായ മുകുള്‍ വാസ്നിക്,  ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദിക്ഷിത് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ഇന്ദിരാഭവനില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച പാര്‍ലമെന്‍റി പാര്‍ട്ടി യോഗത്തില്‍ ഉമ്മന്‍ ചാണ്ടിയാണ് ചെന്നിത്തലയുടെ പേര് നിര്‍ദ്ദശേിച്ചത്. ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത് യു.ഡി.എഫ് ഘടകകക്ഷി നേതാക്കളെ ഒൗദ്യോഗികമായി അറിയിച്ചു.
പാര്‍ലമെന്‍ററി പാര്‍ട്ടി ചേരുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതില്‍  അതൃപ്തി രേഖപ്പെടുത്തി മുതിര്‍ന്ന നേതാവ് കെ.മുരളീധരന്‍ രംഗത്തുവന്നിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന് നല്‍കിയ കത്തിലാണ് മുരളി നിലപാട് അറിയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റടെുത്ത ഉമ്മന്‍ ചാണ്ടി പ്രതിപക്ഷനേതാവാകാനില്ലന്നെ് നേരത്തെ വ്യക്തമാക്കിയിരുന്നു. വി.ഡി സതീശന്‍, കെ. മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളും പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഐ ഗ്രൂപ്പിന് മേധാവിത്വമുള്ളതും രമേശിന് കാര്യങ്ങള്‍ എളുപ്പമാക്കി. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേരുന്നതിന് മുമ്പ് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ ചര്‍ച്ച നടത്തി പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് ധാരണയുണ്ടാക്കിയിരുന്നു.

ഭാരിച്ച ഉത്തരവാദിത്വമാണ് തന്‍റെ മുന്നിലുള്ളതെന്നും എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്ത സമയത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന് പറയുന്നത് വലിയ വെല്ലുവിളിയാണെന്നും , പ്രതിപക്ഷ നേതൃസ്ഥാനം ആത്മവിശ്വാസത്തോടെ ഏറ്റടെുക്കുകയാണെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.