നാടിന് കുഴപ്പമുണ്ടാക്കാത്ത സ്വകാര്യ മൂലധനം സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: നാടിന് കുഴപ്പമുണ്ടാക്കാത്ത സ്വകാര്യ മൂലധനം സ്വീകരിക്കുന്നതില്‍ യാതൊരു പ്രശ്നവുമില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി വിമാനത്താവളം നിര്‍മിച്ചതും കണ്ണൂരില്‍ വിമാനത്താവളം വരുന്നതും സ്വകാര്യ പങ്കാളിത്തത്തോടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വികസനപദ്ധതികള്‍ക്കായി സ്വകാര്യ പങ്കാളിത്തം സ്വീകരിച്ചുകൂടെ എന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നിര്‍ദേശത്തെ പിണറായി തള്ളിക്കളഞ്ഞില്ല. അതിവേഗ തീവണ്ടികള്‍ക്കായി പാത ഒരുക്കുന്നതിന് റെയില്‍വേ ബോര്‍ഡുമായി ചേര്‍ന്ന് പദ്ധതി രൂപവത്കരിക്കണമെന്ന ആശയം മുന്നോട്ടുവെച്ചപ്പോഴാണ് സ്വകാര്യമേഖലയുമായി ചേര്‍ന്ന് പണം സ്വരൂപിക്കുന്ന കാര്യം ധനമന്ത്രി ശ്രദ്ധയില്‍പെടുത്തിയത്. ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ച മുഖ്യമന്ത്രിയോട് ഇതേ നിലപാടിനെ പിന്തുണക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ കാര്യം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ഇതു സംബന്ധിച്ച് ആലോചന നടത്തിയിട്ടില്ളെന്നുമായിരുന്നു മറുപടി.
മടങ്ങിയത്തെുന്ന പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്രത്തിന്‍െറ സഹായം തേടിയ മുഖ്യമന്ത്രിക്ക് പദ്ധതികള്‍ തയാറാക്കി നല്‍കിയാല്‍ സഹായം നല്‍കാമെന്ന് ധനമന്ത്രി വാഗ്ദാനം ചെയ്തു. ആദിവാസിമേഖലകളുടെ വികസനത്തിനും ഫണ്ട് തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

‘മുല്ലപ്പെരിയാര്‍: അതിവൈകാരികതയും ആശങ്കയും ഗുണംചെയ്യില്ല’
 മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലാണ് എന്ന മട്ടിലെ ആശങ്ക അസ്ഥാനത്താണെന്ന് പരിശോധനകളില്‍ വ്യക്തമായതാണെന്നും ഇതുസംബന്ധിച്ച പഠനങ്ങളിലെല്ലാം ആശങ്ക വേണ്ടെന്ന നിഗമനമാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി.   ഈ റിപ്പോര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. അതിന്മേല്‍ വീണ്ടുമൊരു പരിശോധന ആവശ്യമാണ്. മുല്ലപ്പെരിയാര്‍ വിഷയം വിവാദമാക്കുന്നതുകൊണ്ടോ വികാരപ്രകടനങ്ങള്‍കൊണ്ടോ പ്രത്യേകിച്ച് ഗുണമൊന്നുമില്ല.  
മുല്ലപ്പെരിയാറിനെ സംഘര്‍ഷപ്രശ്നമായി ഉയര്‍ത്തുകയല്ല  മറിച്ച് പരിഹാരം കാണുകയാണ് വേണ്ടതെന്നും പുതിയ അണക്കെട്ട് വേണമെങ്കില്‍ നിലവിലുള്ള അണക്കെട്ട് എന്തു ചെയ്യുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു. എന്നാല്‍, സുരക്ഷയില്‍ ആശങ്കയില്ല എന്നതുകൊണ്ട് ജലനിരപ്പ് പരിധി ഉയര്‍ത്തണമെന്ന് പറയുന്നതിനോട് യോജിക്കാനും കഴിയില്ല. തമിഴ്നാട് സര്‍ക്കാറുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. ചര്‍ച്ചയിലൂടെ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.