മുല്ലപ്പെരിയാര്‍ സ്പില്‍വേ ഷട്ടറുകള്‍ പരിശോധിച്ചു; ബേബിഡാം ബലപ്പെടുത്താന്‍ നീക്കം

കുമളി: ആറുമാസം നീണ്ട ഇടവേളക്കുശേഷം മുല്ലപ്പെരിയാര്‍ ഉപസമിതി വെള്ളിയാഴ്ച അണക്കെട്ട് സന്ദര്‍ശിച്ചു. ചെയര്‍മാന്‍ ഉമ്പര്‍ജി ഹരീഷ് ഗിരീഷിന്‍െറ നേതൃത്വത്തില്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ ജോര്‍ജ് ദാനിയേല്‍, മാധവന്‍ എന്നിവരുള്‍പ്പെടെ അഞ്ചംഗ ഉപസമിതിയാണ് സന്ദര്‍ശിച്ചത്.
സന്ദര്‍ശനശേഷം പതിവ് വിലയിരുത്തല്‍ യോഗം ചേരാതെയാണ് ഉപസമിതി മടങ്ങിയത്. രാവിലെ തമിഴ്നാട് പ്രതിനിധികള്‍ ബോട്ടിലും കേരളത്തിന്‍െറ പ്രതിനിധികളും ചെയര്‍മാനും വള്ളക്കടവ് വഴി റോഡ് മാര്‍ഗവുമാണ് അണക്കെട്ടിലത്തെിയത്. ജലനിരപ്പ് 147ല്‍ നിന്ന് 152 അടിയാക്കി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഉപസമിതിയുടെ സന്ദര്‍ശനമെന്നാണ് വിവരം.
ഇതിന്‍െറ ഭാഗമായി സ്പില്‍വേയിലെ 13 ഷട്ടറുകളില്‍ ഏഴെണ്ണം ഉപസമിതി ചെയര്‍മാന്‍െറ നിര്‍ദേശപ്രകാരം ഉയര്‍ത്തി താഴ്ത്തി പരിശോധിച്ചു.
സ്പില്‍വേയിലെ നാല് പഴയ ഷട്ടറുകളും പുതിയ മൂന്ന് ഷട്ടറുകളുമാണ് ഇത്. സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താനായി അടുത്തകാലത്ത് ഷട്ടറുകളില്‍ ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂനിറ്റുകള്‍ തമിഴ്നാട് സ്ഥാപിച്ചിരുന്നു. ഇവയുടെ കാര്യക്ഷമതയാണ് ഉപസമിതി പ്രധാനമായും പരിശോധിച്ചത്. 13 ഷട്ടറുകളില്‍ 10 എണ്ണത്തിനാണ് സ്പില്‍വേ ഷട്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് സിസ്റ്റം സ്ഥാപിച്ചത്.
അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിന്‍െറ ഭാഗമായി ബേബിഡാം ബലപ്പെടുത്തുന്ന നടപടി തമിഴ്നാട് വീണ്ടും ആരംഭിച്ചിട്ടുണ്ട്. ബേബിഡാം ബലപ്പെടുത്താനായി രണ്ടുവര്‍ഷം മുമ്പ് തമിഴ്നാട് സര്‍ക്കാര്‍ 7.89 കോടി അനുവദിച്ചിരുന്നു. ബലപ്പെടുത്തല്‍ ജോലികള്‍ക്കായി ഈഭാഗത്തെ മരങ്ങള്‍ മുറിക്കാന്‍ വനംവകുപ്പിന്‍െറ അനുമതി ലഭിക്കുന്നതിനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് ഉപസമിതി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. അണക്കെട്ടില്‍ 110.75 അടി ജലമാണ് ഇപ്പോള്‍. മിനിറ്റില്‍ 18.4 ലിറ്റര്‍ സീപേജ് ജലമാണ് പുറത്തേക്ക് ഒഴുകുന്നത്. ഉപസമിതിയുടെ അടുത്ത സന്ദര്‍ശനം സംബന്ധിച്ച തീരുമാനമാകാതെയാണ് സന്ദര്‍ശനം അവസാനിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.