തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയില്‍ ദലിത് പ്രാതിനിധ്യം ഒന്നുമാത്രമാക്കി ചുരുക്കിയത് പ്രതിഷേധാര്‍ഹമാണെന്നും അത് വര്‍ധിപ്പിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. ആദിവാസി വിഭാഗത്തില്‍നിന്ന് ആരെയും ഉള്‍പ്പെടുത്തിയിട്ടില്ളെന്നതും പാര്‍ശ്വവത്കൃത ജനതയുടെ അധികാര പങ്കാളിത്തത്തോട് എല്‍.ഡി.എഫ് പുലര്‍ത്തുന്ന പ്രതിലോമ സമീപനത്തിന്‍െറ സൂചനയാണ്. 91അംഗ ഇടതുപക്ഷ നിയമസഭാ കക്ഷിയില്‍ 12 ദലിത് പ്രതിനിധികളാണുള്ളത്. ആദിവാസി വിഭാഗത്തില്‍നിന്ന് ഇടതുപക്ഷത്തിന് നിയമസഭയില്‍ പ്രാതിനിധ്യമുണ്ട്. ആദിവാസി-ദലിത് വിഭാഗങ്ങളുടെ അധികാര പങ്കാളിത്തത്തോട് പുറംതിരിഞ്ഞുനില്‍ക്കുന്ന ഇടതുനിലപാട് തിരുത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.