തിരുവനന്തപുരം: കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ചേര്‍ന്ന് നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കുമെന്ന് സൂചന. ഹൈകമാന്‍ഡ് പ്രതിനിധിയുടെ സാന്നിധ്യത്തിലായിരിക്കും യോഗം. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഗുലാംനബി ആസാദും കേരളത്തിന്‍െറ സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്നിക്കും തിങ്കളാഴ്ച തലസ്ഥാനത്ത് എത്തുമെന്നാണ് അറിയുന്നത്. തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി എം.എല്‍.എമാരുമായും പ്രമുഖ നേതാക്കളുമായും ആശയവിനിമയം നടത്തി കക്ഷിനേതാവിന്‍െറ കാര്യത്തില്‍ സമവായത്തിലത്തെനാണ് നീക്കം. സമവായം ഉണ്ടായാല്‍ ചൊവ്വാഴ്ചതന്നെ നിയമസഭാകക്ഷി ചേര്‍ന്ന് നേതാവിനെ തെരഞ്ഞെടുക്കും.
സ്വാഭാവികമായും കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായിരിക്കും പ്രതിപക്ഷ നേതാവായും തെരഞ്ഞെടുക്കപ്പെടുക. നേതൃസ്ഥാനത്തേക്ക് ഇല്ളെന്ന് സ്ഥാനം ഒഴിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈകമാന്‍ഡിനെ അറിയിച്ച സാഹചര്യത്തില്‍ രമേശ് ചെന്നിത്തലക്ക് മുന്‍തൂക്കം ഉണ്ട്. നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ തര്‍ക്കം ഉണ്ടാവില്ളെന്ന് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നുമുണ്ട്. എന്നാല്‍ നേതാവിനെ സംബന്ധിച്ച് പാര്‍ട്ടിയിലെ രണ്ട് പ്രബല ഗ്രൂപ്പുകള്‍ക്കിടയില്‍ വ്യത്യസ്ത നിലപാട് ഉണ്ട്. അതിനാലാണ് നിയമസഭാകക്ഷിയോഗം ചേരുംമുമ്പ് സമവായം കണ്ടത്തൊന്‍ കേന്ദ്രനേതൃത്വം ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.