കള്ളവോട്ട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ ബി.ജെ.പി കോടതിയിലേക്ക്

കാസര്‍കോട്: മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാര്‍ഥി പി.ബി. അബ്ദുറസാഖിന്‍െറ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ ബി.ജെ.പി കോടതിയിലേക്ക്. 89 വോട്ട് ഭൂരിപക്ഷത്തിലാണ് അബ്ദുറസാഖ് വിജയിച്ചത്.
എന്നാല്‍, മണ്ഡലത്തില്‍ നൂറുകണക്കിനു കള്ളവോട്ടുകള്‍ ചെയ്തിരുന്നതായി ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. ഇതിനെക്കുറിച്ച് ബി.ജെ.പി തെളിവു ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ദിവസങ്ങള്‍ക്കുള്ളില്‍ കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുമെന്നും ബി.ജെ.പി നേതാക്കളായ സുരേഷ് കുമാര്‍ ഷെട്ടി, കെ. ശ്രീകാന്ത് എന്നിവര്‍ പറഞ്ഞു.മഞ്ചേശ്വരം മണ്ഡലത്തില്‍ നൂറുകണക്കിനു കള്ളവോട്ട് ചെയ്തതായി ഇതിനിടയില്‍ കണ്ടത്തെിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. നാട്ടില്‍ ഇല്ലാത്തവര്‍, മരിച്ചവര്‍, അവശനിലയില്‍ കിടപ്പിലായവര്‍ എന്നിവരുടെ കള്ളവോട്ടുകളാണ് വ്യാപകമായി ചെയ്തതെന്ന് കണ്ടത്തെിയിട്ടുള്ളതത്രെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.