മലാപ്പറമ്പ് എ.യു.പി സ്കൂള്‍ 27നുമുമ്പ് പൂട്ടാന്‍ കോടതിയുടെ അന്ത്യശാസന

കൊച്ചി: കോഴിക്കോട് മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് 27നകം നടപ്പാക്കണമെന്ന് ഹൈകോടതിയുടെ അന്ത്യശാസന. സ്കൂള്‍ അടച്ചുപൂട്ടാന്‍ അനുമതിതേടി മാനേജര്‍ പി.കെ. പത്മരാജന്‍ നല്‍കിയ ഹരജിയില്‍ ജനുവരിയില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവ് പൊലീസ് സഹായത്തോടെ നടപ്പാക്കാനാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരുടെ ഉത്തരവ്. സ്കൂള്‍ അടച്ചുപൂട്ടാന്‍ അനുമതി തേടി നല്‍കിയ അപേക്ഷ സര്‍ക്കാര്‍ തള്ളിയതിനത്തെുടര്‍ന്നാണ് നേരത്തേ മാനേജര്‍ കോടതിയിലത്തെിയത്.

കേരള വിദ്യാഭ്യാസ ചട്ടപ്രകാരം നിയമപരമായി അനുമതി തേടിയാല്‍ സ്കൂള്‍ അടച്ചുപൂട്ടാന്‍ അനുമതി നല്‍കാമെന്ന് വ്യക്തമാക്കിയായിരുന്നു സിംഗിള്‍ ബെഞ്ചിന്‍െറ ഉത്തരവ്. മാര്‍ച്ച് 31നകം സ്കൂള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശമാണ് കോടതി എ.ഇ.ഒക്ക് നല്‍കിയത്. സ്കൂള്‍ പൂട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറും ഉത്തരവിറക്കിയെങ്കിലും പൂട്ടാന്‍ വന്ന എ.ഇ.ഒയെ നാട്ടുകാരര്‍ തടഞ്ഞു. ഇതേതുടര്‍ന്ന് മാനേജര്‍ കഴിഞ്ഞദിവസം കോടതിയലക്ഷ്യ ഹരജി നല്‍കുകയായിരുന്നു.
മേയ് 20ന് കോടതിയലക്ഷ്യ ഹരജി പരിഗണനക്കുവന്നപ്പോള്‍ പൊലീസ് സംരക്ഷണയോടെ  ഉത്തരവ് നടപ്പാക്കാന്‍ കോടതി നിര്‍ദേശിച്ചു. പൊലീസ് സംരക്ഷണം ഉറപ്പാക്കിയശേഷം സ്കൂള്‍ അടച്ചുപൂട്ടാനായി എ.ഇ.ഒ തിങ്കളാഴ്ച എത്തിയെങ്കിലും സ്കൂള്‍ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. ഈ സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ കേസ് ചൊവ്വാഴ്ച വീണ്ടും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ മുമ്പാകെ പരിഗണനക്കത്തെുകയായിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാന്‍ എ.ഇ.ഒ ശ്രമിച്ചെങ്കിലും എതിര്‍പ്പിനത്തെുടര്‍ന്ന് മടങ്ങേണ്ടിവന്നതായി എ.ഇ.ഒ കോടതിയെ അറിയിച്ചു. ജനകീയ പ്രതിഷേധത്തത്തെുടര്‍ന്നാണ് കോടതി ഉത്തരവ് നടപ്പാക്കാനാകാത്തതെന്നും സമാധാനാന്തരീക്ഷം ഉണ്ടാക്കിയശേഷം ഇത് സാധ്യമാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അനുകൂല സാഹചര്യമുണ്ടാകാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, കോടതി ഉത്തരവ് നടപ്പാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാനാകില്ളെന്ന് വ്യക്തമാക്കിയ കോടതി 27നകം ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഉത്തരവ് നടപ്പാക്കിയശേഷം ഇക്കാര്യം കോടതിയെ ധരിപ്പിക്കാനും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.

ഒന്ന്, അഞ്ച് ക്ളാസുകളിലേക്ക് 27ഓളം വിദ്യാര്‍ഥികള്‍ പുതുതായി പ്രവേശം നേടിയിട്ടുണ്ടെന്നും ഒന്നേകാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്കൂള്‍ അടച്ചുപൂട്ടാനും തകര്‍ക്കാനും അനുവദിക്കില്ളെന്നും വ്യക്തമാക്കിയാണ് നാട്ടുകാര്‍ സ്കൂള്‍ സംരക്ഷണസമിതിയുമായി രംഗത്തുള്ളത്. സ്കൂള്‍ പൂട്ടി സ്ഥലം വില്‍ക്കാനാണ് മാനേജര്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.