ഡൂയീസ്ബുര്‍ഗ്: മലയാളിയായ യുവതിയെ കൊലപ്പെടുത്തി ജര്‍മ്മന്‍കാരനായ ഭര്‍ത്താവ് സ്വന്തം തോട്ടത്തില്‍ കുഴിച്ച് മൂടി. മധ്യ ജര്‍മന്‍ നഗരമായ ഹോംബെര്‍ഗിലാണ് മലയാളികളെ നടുക്കിയ സംഭവം ഉണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മൃതദേഹം പൂന്തോട്ടത്തില്‍ കുഴിച്ച് മൂടപ്പെട്ട നിലയില്‍ കണ്ടത്തെിയത്. അങ്കമാലി സ്വദേശി സെബാസ്റ്റ്യന്‍േറയും റീത്തയുടേയും ഏക മകളായ ജാനെറ്റാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഏപ്രില്‍ 13 മുതലാണ് ജാനെറ്റിനെ കാണുന്നില്ലെന്ന വിവരം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജാനെറ്റ് സ്വമേധയാ വീട് വിട്ട് പോയതെന്നാണ് ഫെര്‍ഹോവന്‍ പോലീസിനോട് പറഞ്ഞിരുന്നത്. പിന്നീട് ഫെര്‍ഹോവന്‍െറ നീക്കങ്ങളില്‍ സംശയം തോന്നിയ പൊലീസ് അദ്ദേഹത്തെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കും.
ജാനെറ്റിന്‍െറ മൊബൈലിലെ വാട്സാപ്പ് സന്ദേശങ്ങള്‍ കേസിന് നിര്‍ണ്ണായക വഴിത്തിരിവായി. കഴിഞ്ഞ 15 കൊല്ലമായി പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹം അങ്കമാലിയില്‍ വെച്ചാണ് നടന്നത്. ജാനെറ്റ് ഫെര്‍ഹോവന്‍ ദമ്പതികള്‍ക്ക് ആലീസ് എന്ന് പേരുള്ള എട്ട് മാസം പ്രായമായ ഒരു പെണ്‍കുട്ടിയുണ്ട്. നര്‍ത്തകിയായ ജാനെറ്റ് ജര്‍മ്മനിയിലെ കലാ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. സംഭവത്തിന്‍റെ കാരണം വ്യക്തമാക്കിയിട്ടില്ല. മരണ കാരണം ശനിയാഴ്ച്ച നടക്കുന്ന പോസ്റ്റ്മോര്‍ട്ടത്തിലെ വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.