Posted On
date_range Updated On
date_range യു.ഡി.എഫ് തോറ്റത് ഉമ്മന്‍ ചാണ്ടിയുടെ കുറ്റം കൊണ്ടല്ല-കെ.ബാബു
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനപിന്തുണക്ക് ഇപ്പോഴും കോട്ടം സംഭവിച്ചിട്ടില്ലെന്ന് കെ.ബാബു. മദ്യനയത്തിലും തുടര്‍ന്നുണ്ടായ ആരോപണങ്ങളിലും പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നെന്നും ബാബു അഭിപ്രായപ്പെട്ടു.
തൃപ്പൂണിത്തുറയില്‍ തനിക്ക് നേരിട്ട തോല്‍വിക്ക് ഉമ്മന്‍ ചാണ്ടിയെ കുറ്റപ്പെടുത്തേണ്ടതില്ല. തനിക്കെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങളാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായത്. യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ അനിശ്ചിതത്വം എല്‍.ഡി.എഫ് മുതലെടുത്തു. തന്നെ പാര്‍ട്ടിക്ക് വേണ്ടാത്തവനെന്ന് മുദ്രകുത്തി പ്രചാരണം നടത്തി. സോഷ്യല്‍ മീഡിയയിലും ഇതിന് വന്‍ പ്രചാരം ലഭിച്ചു. ഇത്തരം പ്രചാരണങ്ങള്‍ തൃപ്പൂണിത്തുറയില്‍ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയെന്നും ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.