വടകര: ആര്‍.എം.പി.യുടെ രാഷ്ട്രീയ ഒൗദാര്യമാണ് വടകരയിലെ എല്‍.ഡി.എഫ് വിജയമെന്ന് കെ.കെ. രമ. വടകരയിലെ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ആര്‍.എം.പി രാഷ്ട്രീയ കുതിരക്കച്ചവടത്തിന് മുതിര്‍ന്നിരുന്നുവെങ്കില്‍ ഫലം മറിച്ചാകുമായിരുന്നു. സ്ഥാനങ്ങള്‍ ലഭിച്ചില്ളെങ്കിലും വടകരയുടെ മണ്ണില്‍ ആര്‍.എം.പി. രാഷ്ട്രീയം വിജയിച്ചിരിക്കുകയാണ്. ഇടതുമുന്നണിയുടെ ഭരണത്തില്‍ അക്രമരാഷ്ട്രീയത്തിന്‍െറ കൊടികുത്തിവാഴലാണ് നടക്കുകയെന്നതിന്‍െറ ആദ്യസൂചനയാണിത്. ആര്‍.എം.പി. പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം നടക്കുകയാണിപ്പോള്‍. പ്രതിയോഗികളെ ഉന്മൂലനം ചെയ്യുകയെന്ന രാഷ്ട്രീയത്തില്‍നിന്ന് സി.പി.എം പിറകോട്ടില്ളെന്നാണ് ഇത് തെളിയിക്കുന്നത്. യു.ഡി.എഫ് ഭരണ വീഴ്ചക്കും അഴിമതിക്കുമെന്നതിരായ ജനവിധിയാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളതെന്നും രമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.