മന്ത്രി ജയലക്ഷ്മിയെ കൈവിട്ട് മാനന്തവാടി: ചുവപ്പണിഞ്ഞ് വയനാട്

വയനാട് : മൂന്ന് നിയമസഭാ മണ്ഡലങ്ങളുള്ള  വയനട്ടില്‍ ഇടതുപക്ഷത്തിന് മേല്‍ക്കൈ. കല്‍പറ്റയും ,മാനന്തവാടിയും ഇടതിനൊപ്പം നിന്നപ്പോള്‍ സുല്‍ത്താന്‍ ബത്തേരി കോണ്‍ഗ്രസിനെ കൈവിട്ടില്ല.ഐ.സി ബാലകൃഷ്ണനാണ് 11198 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ വിജയിച്ച് യു.ഡിഫിന്‍െറ മാനം കാത്തത്. തെരെഞ്ഞെടുപ്പില്‍ തോറ്റ നാലു മന്ത്രിമാരില്‍ മാനന്തവാടിയില്‍ നിന്നും പി.കെ ജയലക്ഷ്മി പരാജയപ്പെട്ടതാണ് കോണ്‍ഗ്രസിന് കനത്ത ആഘാതമായത്. സി.പി.എം സ്ഥാനാര്‍ഥിയായ ഒ.ആര്‍ കേളുവിനോട് 1307 വോട്ടിന് ജയലക്ഷ്മി  പരാജയപ്പെട്ടത്.  

  കേണ്‍ഗ്രസിന്‍െറ കുത്തകയായിരുന്ന കല്‍പറ്റയില്‍ ഇത്തവണ ജെ.ഡി.യുവിലെ ശ്രേയാംസ് കുമാറിന് അടിതെറ്റി. കന്നി മല്‍സരത്തിനിറങ്ങിയ എല്‍.ഡി.എഫിന്‍െറ സി.കെ ശശീന്ദ്രനാണ് 13083 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ ചെങ്കൊടി പാറിച്ചത്. കഴിഞ്ഞ പ്രാവശ്യം സി.പി.എം സ്ഥാനാര്‍ത്ഥി പി.എ മുഹമ്മദിനെതിരെ വന്‍  ഭൂരിപക്ഷത്തോടെ ജയിച്ച ശ്രേയാംസ് കുമാറിന്‍െറ തോല്‍വി ജെ.ഡെി.യുവിന് തിരിച്ചടിയായി. സികെ ജാനുവിന്‍െറ ജനാധിപത്യ ഊരു വികസന മുന്നണിക്കും വയനാടില്‍ കാര്യമായ  സ്വാധീന്യം ചെലുത്താന്‍ കഴിഞ്ഞില്ല. 27920 വോട്ടുകളാണ് സികെ ജാനു സുല്‍ത്താന്‍ ബത്തേരിയില്‍ നേടിയത്. വയനാടിലെ മൂന്ന് മണ്ഡലങ്ങളില്‍ നിന്നും 3483 വോട്ടുകളാണ് നോട്ടക്ക് ലഭിച്ചത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.